ഷി​ല്ലോം​ഗ് ബാ​ർ അ​സോ​സി​യേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം
ഷി​ല്ലോം​ഗ് ബാ​ർ അ​സോ​സി​യേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം
Sunday, February 25, 2024 7:35 AM IST
ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ​യി​ലെ ഷി​ല്ലോം​ഗ് ബാ​ർ അ​സോ​സി​യേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ ​അ​ണ​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. രാ​ത്രി 10.15 ഓ​ടെ​യാ​ണ് സം​ഭ​വം.

തീ​പി​ടി​ത്ത​ത്തി​ന് പി​ന്നി​ലെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ങ്കി​ലും ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം. മേ​ഘാ​ല​യ മു​ഖ്യ​മ​ന്ത്രി കോ​ൺ​റാ​ഡ് സാം​ഗ്മ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.


അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ൽ കെ​ട്ടി​ട​ത്തി​നു​ള്ളി​ലെ ഫ​ർ​ണി​ച്ച​റു​ക​ളും രേ​ഖ​ക​ളും ക​ത്തി​ന​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<