ഹ​രി​യാ​ന​യി​ലെ ഏ​ഴു ജി​ല്ല​ക​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ച്ചു
ഹ​രി​യാ​ന​യി​ലെ ഏ​ഴു ജി​ല്ല​ക​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ച്ചു
Sunday, February 25, 2024 12:52 PM IST
ച​ണ്ഡി​ഗ​ഡ്: ക​ർ​ഷ​ക​രു​ടെ "ഡ​ൽ​ഹി ച​ലോ' പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹ​രി​യാ​ന​യി​ലെ ഏ​ഴ് ജി​ല്ല​ക​ളി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്ന ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ച്ചു. അം​ബാ​ല, കു​രു​ക്ഷേ​ത്ര, കൈ​താ​ൽ, ജി​ന്ദ്, ഹി​സാ​ർ, ഫ​ത്തേ​ഹാ​ബാ​ദ്, സി​ർ​സ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരുന്നത്.

ഏ​ഴ് ജി​ല്ല​ക​ളി​ലെ മൊ​ബൈ​ൽ സേ​വ​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​ത് നീ​ട്ടാ​ൻ പു​തി​യ ഉ​ത്ത​ര​വൊ​ന്നും പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ പ്ര​ദേ​ശ​വാ​സി​ക​ൾ സ്വാ​ഗ​തം ചെ​യ്തു.


സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യും (രാ​ഷ്ട്രീ​യേ​ത​ര) കി​സാ​ൻ മ​സ്ദൂ​ർ മോ​ർ​ച്ച​യും ചേ​ർ​ന്നാ​ണ് ‘ഡ​ൽ​ഹി ച​ലോ’ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

വി​ള​ക​ൾ​ക്കും കൃ​ഷി​ക്കും മി​നി​മം താ​ങ്ങു​വി​ല (എം​എ​സ്പി), നി​യ​മ​പ​ര​മാ​യ ഗ്യാ​ര​ണ്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക, വാ​യ്പ എ​ഴു​തി​ത്ത​ള്ള​ൽ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<