മാസപ്പടി പാർട്ട് മൂന്ന് : തെളിവുകളുമായി കുഴല്നാടന് വീണ്ടും എത്തുന്നു
Sunday, February 25, 2024 9:39 PM IST
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് സൂചന നൽകി മാത്യു കുഴൽനാടൻ എംഎല്‍എ.
മാസപ്പടി പാർട്ട് മൂന്ന് എന്ന ഫേസ്ബുക്ക് കുറിപ്പുമായാണ് കുഴൽനാടൻ രംഗത്തെത്തിയത്. നാളെ രാവിലെ 11 ന് മാധ്യമങ്ങളെ കാണും എന്നും കുഴൽനാടൻ വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന വാദം പൊളിഞ്ഞെന്നും അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്താനും സാധ്യതയുണ്ടെന്നും മാത്യു കുഴല്നാടന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.