പ്ര​ധാ​ന​മ​ന്ത്രി വീ​ണ്ടും കേ​ര​ള​ത്തി​ലേ​ക്ക്; ചൊ​വ്വാ​ഴ്ച ത​ല​സ്ഥാ​ന​ത്ത് എ​ത്തും
പ്ര​ധാ​ന​മ​ന്ത്രി വീ​ണ്ടും കേ​ര​ള​ത്തി​ലേ​ക്ക്; ചൊ​വ്വാ​ഴ്ച ത​ല​സ്ഥാ​ന​ത്ത് എ​ത്തും
Monday, February 26, 2024 4:38 PM IST
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന കേ​ര​ള പ​ദ​യാ​ത്ര സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. രാ​വി​ലെ 10ന് ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി വി​എ​സ്എ​സ്‌​സി​യി​ലേ​ക്കു പോ​കും. അ​വി​ടെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും.

തു​ട​ര്‍​ന്ന് കേ​ര​ള പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കും. രാ​വി​ലെ 11.30ന് ​സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. വി​വി​ധ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നാ​യി പു​തു​താ​യി ബി​ജെ​പി​യി​ലെ​ത്തി​യ ആ​യി​ര​ത്തോ​ളം പേ​രും കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ​വ​രും സ​മ്മേ​ള​ന​ത്തി​നെ​ത്തും.

സ​മ്മേ​ള​ന​ത്തി​ൽ പി.​സി.​ജോ​ര്‍​ജി​ന്‍റെ കേ​ര​ള ജ​ന​പ​ക്ഷം സെ​ക്കു​ല​ര്‍ ബി​ജെ​പി​യു​മാ​യി ല​യി​ക്കും. ര​ണ്ടു മാ​സ​ത്തി​നി​ടെ ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി എ​ത്തു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<