തി​രു​വ​ന​ന്ത​പു​രം: പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ നി​ര​ക്കു​ക​ൾ കു​റ​ച്ച് റെ​യി​ൽ​വേ. കോ​വി​ഡ് കാ​ല​ത്ത് കൂ​ട്ടി​യ പാ​സ​ഞ്ച​ർ, മെ​മു ട്രെ​യി​നു​ക​ളു​ടെ നി​ര​ക്കാ​ണ് കു​റ​ച്ചി​രി​ക്കു​ന്ന​ത്. ടി​ക്ക​റ്റ് നി​ര​ക്കി​ൽ നാ​ൽ​പ്പ​തു മു​ത​ൽ അ​ന്പ​തു​ശ​ത​മാ​നം വ​രെ കു​റ​യും.

മി​നി​മം ചാ​ർ​ജ് 30 രൂ​പ​യി​ൽ​നി​ന്ന് 10 രൂ​പ​യാ​യി പു​നഃ​സ്ഥാ​പി​ച്ചു.കോ​വി​ഡ് ലോ​ക്‌​ഡൗ​ണി​നു​ശേ​ഷം പാ​സ​ഞ്ച​ർ, മെ​മു ട്രെ​യി​നു​ക​ൾ എ​ക്സ്‌​പ്ര​സ് ട്രെ​യി​നു​ക​ളാ​ക്കി മാ​റ്റി നി​ര​ക്ക് കൂ​ട്ടു​ക​യാ​യി​രു​ന്നു.

പഴയ നിരക്കിലേക്ക് എത്തിയതോടെ ഹ്രസ്വദൂര നിരക്കുകളും ആനുപാതികമായി കുറയും. ടിഎസ് ആപ്പുകൾ വഴി ടിക്കറ്റുകൾ ലഭിച്ചു തുടങ്ങി. രണ്ട് ദിവസം മുൻപാണ് നോർത്തേൺ റെയിൽവേയിൽ നിരക്കിൽ മാറ്റം വരുത്തിയത്.