ഊട്ടിയിൽ ട്രെയിൻ പാളം തെറ്റി; യാത്രക്കാര്‍ സുരക്ഷിതര്‍
Monday, February 26, 2024 11:51 PM IST
ഊട്ടി: എരുമക്കൂട്ടത്തെ ഇടിച്ചതിനെ തുടർന്ന് ട്രെയിൻ പാളം തെറ്റി. മേട്ടുപ്പാളയത്ത് നിന്ന് ഊട്ടി ഭാഗത്തേക്ക് വരികയായിരുന്ന പർവ്വത ട്രെയിൻ ഊട്ടി റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ ഒരു കോച്ച് പാളം തെറ്റിയെങ്കിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 200 ലധികം യാത്രക്കാർ ഈ സമയം ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടായിരുന്നു. പാളത്തിൽ നിൽക്കുകയായിരുന്ന എരുമകളുമായി ട്രെയിൻ കൂട്ടിയിടിക്കുകയായിരുന്നു.
സംഭവത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. അപകടത്തെ തുടർന്ന് ട്രെയിൻ യാത്രക്കാരെ ബസില്‍ ഊട്ടിയിലെത്തിച്ചു.