ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സ്; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഉ​പേ​ന്ദ്ര റാ​യി​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി
ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സ്; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഉ​പേ​ന്ദ്ര റാ​യി​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി
Tuesday, February 27, 2024 3:13 AM IST
ന്യൂ​ഡ​ൽ​ഹി: 2018ലെ ​ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഉ​പേ​ന്ദ്ര റാ​യി​യു​ടെ​യും മ​റ്റ് ചി​ല​രു​ടെ​യും നോ​യി​ഡ​യി​ലെ ഫ്‌​ളാ​റ്റു​ക​ളും 2.18 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ളും ക​ണ്ടു​കെ​ട്ടി​യ​താ​യി എ​ൻ​ഫോ​ഴ്‌​സ്‌​മെ​ൻ്റ് ഡ​യ​റ​ക്ട​റേ​റ്റ് തി​ങ്ക​ളാ​ഴ്ച അ​റി​യി​ച്ചു.

ഹി​ന്ദി വാ​ർ​ത്താ ചാ​ന​ലാ​യ ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ന്‍റെ സി​എം​ഡി​യും എ​ഡി​റ്റ​ർ-​ഇ​ൻ-​ചീ​ഫു​മാ​ണ് റാ​യ്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മം (പി​എം​എ​ൽ​എ) പ്ര​കാ​രം ഈ ​സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​ൻ താ​ൽ​ക്കാ​ലി​ക ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​യാ​യ ഉ​പേ​ന്ദ്ര റാ​യി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​വ​ര സ്വ​ത്തു​ക്ക​ൾ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ൽ ഫ്ലാ​റ്റു​ക​ളു​ടെ രൂ​പ​ത്തി​ലാ​ണ്. ജം​ഗ​മ സ്വ​ത്തു​ക്ക​ൾ സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ളാ​യും (എ​ഫ്ഡി) സേ​വിം​ഗ്സ് അ​ക്കൗ​ണ്ടി​ലെ ബാ​ല​ൻ​സു​മാ​ണ്. ഇ​ഡി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.


കേ​സി​ൽ, 2018 മേ​യി​ൽ ഉ​പേ​ന​ന്ദ്ര റാ​യി​യെ ആ​ദ്യം സി​ബി​ഐ​യും പി​ന്നീ​ട് ഇ​ഡി​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ജാ​മ്യം ല​ഭി​ച്ചു. ഈ ​കേ​സി​ൽ 2018ൽ 26.65 ​കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടു​ക​യും ആ ​വ​ർ​ഷം ര​ണ്ട് കു​റ്റ​പ​ത്ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<