തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യു​ടെ ഗ​ഗ​ന്‍​യാ​ന്‍ ദൗ​ത്യ​ത്തി​ലേ​ക്കു​ള്ള ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​രു​ടെ പേ​രു​ക​ൾ പു​റ​ത്ത്. സ്ക്വാ​ഡ്ര​ണ്‍ ലീ​ഡ​ര്‍ റാ​ങ്കി​ലു​ള്ള ഓ​ഫി​സ​റാ​യ പ്ര​ശാ​ന്ത് നാ​യ​രാ​ണ് നാ​ലം​ഗ​സം​ഘ​ത്തി​ലെ മ​ല​യാ​ളി. അ​ങ്ങാ​ട് പ്ര​താ​പ്, അ​ജി​ത് കൃ​ഷ്‌​ണ​ൻ, ചൗ​ഹാ​ൻ എ​ന്നി​വ​രാ​ണ് മ​റ്റു മൂ​ന്നു​പേ​ര്‍.

ഇ​വ​രു​ടെ പേ​രു​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കും. നാ​ല് ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളെ മൂ​ന്നു ദി​വ​സ​ത്തേ​ക്ക് ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ എ​ത്തി​ച്ച് ഭൂ​മി​യി​ല്‍ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ഗ​ഗ​ന്‍​യാ​ന്‍ ദൗ​ത്യം അ​ടു​ത്ത വ​ര്‍​ഷം വി​ക്ഷേ​പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്തേ​ക്കും തി​രി​കെ ഭൂ​മി​യി​ലേ​ക്കും സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണു ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​ന്‍റെ ല​ക്ഷ്യം.

പാ​ല​ക്കാ​ട് നെ​ന്മാ​റ സ്വ​ദേ​ശി​യാ​ണ് ഗ്രൂ​പ്പ് ക്യാ​പ്റ്റ​നാ​യ പ്ര​ശാ​ന്ത്. നി​ല​വി​ല്‍ സു​ഖോ​യ്-30 എം​കെ​ഐ എ​ന്ന ഇ​ന്ത്യ​യു​ടെ മു​ന്‍​നി​ര ഫൈ​റ്റ​ര്‍ വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റ് കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. 2020ലാ​ണു ബ​ഹി​രാ​കാ​ശ യാ​ത്ര​ക്ക് വേ​ണ്ടി​യു​ള്ള​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പി​ന്നീ​ട് റ​ഷ്യ​യി​ലെ ഗ​ഗാ​റി​ന്‍ കോ​സ്മോ​ന​ട്ട് സെ​ന്‍റ​റി​ല്‍ അ​ടി​സ്ഥാ​ന പ​രി​ശീ​ല​ന​ത്തി​ന് അ​യ​ച്ചി​രു​ന്നു.