കൊ​ല​യാ​ളി ആ​ന​യെ പി​ടി​കൂ​ടി നാ​ടു​ക​ട​ത്ത​ണം: അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​രം ആ​രം​ഭി​ച്ച് ഡീ​ൻ കു​ര്യാ​ക്കോ​സ്
കൊ​ല​യാ​ളി ആ​ന​യെ പി​ടി​കൂ​ടി നാ​ടു​ക​ട​ത്ത​ണം: അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​രം ആ​രം​ഭി​ച്ച് ഡീ​ൻ കു​ര്യാ​ക്കോ​സ്
Tuesday, February 27, 2024 3:09 PM IST
ഇ​ടു​ക്കി: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് മൂ​ന്നാ​റി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചു. മൂ​ന്നാ​ർ ഗാ​ന്ധി സ്ക്വ​യ​റി​നു സ​മീ​പ​മാ​ണ് സ​മ​രം.

വ​ന്യ​ജീ​വി ശ​ല്യം ത​ട​യാ​ൻ ശാ​ശ്വ​ത​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ്പെ​ഷ​ൽ ആ​ർ​ആ​ർ​ടി സം​ഘ​ത്തെ ഉ​ട​ൻ നി​യ​മി​ക്കു​ക, കൊ​ല​യാ​ളി ആ​ന​യെ പി​ടി​കൂ​ടി നാ​ടു​ക​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് നി​രാ​ഹാ​ര​സ​മ​രം.

പ്ര​ശ്ന​കാ​രി​ക​ളാ​യ ആ​ന​ക​ളെ തു​ര​ത്ത​ണം. മൂ​ന്നാ​റി​ൽ പ​ട​യ​പ്പ സ​ർ​ക്കാ​രി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി വി​ല​സു​ക​യാ​ണ്. പ​ട​യ​പ്പ​യെ ഉ​ൾ​പ്പെ​ടെ അ​രി​ക്കൊ​മ്പ​ൻ മോ​ഡ​ലി​ൽ നാ​ടു​ക​ട​ത്ത​ണ​മെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് സ്വൈ​ര്യ​ജീ​വി​തം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഡീ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.


ആ​യി​ര​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ൾ ക​ട​ന്നു​പോ​കു​ന്ന മേ​ഖ​ല​യാ​ണി​ത്. ഇ​വി​ടെ പ​ട്ടാ​പ്പ​ക​ൽ പോ​ലും ആ​ർ​ക്കും സ​ഞ്ച​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ല. ആ ​സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി​യി​ട്ടും സ​ർ​ക്കാ​ർ ഉ​റ​ക്കം​ന​ടി​ക്കു​ക​യാ​ണ്. അ​ത് അ​നു​വ​ദി​ച്ചു​കൊ​ടു​ക്കു​ന്ന പ്ര​ശ്ന​മി​ല്ല. ഇ​ത് സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Related News
<