ഖനൗരിയിലെ പോലീസ് നടപടി; ചികിത്സയിലായിരുന്ന ഒരു കര്ഷകന് കൂടി മരിച്ചു
Tuesday, February 27, 2024 3:33 PM IST
ചണ്ഡീഗഡ്: പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ഖനൗരിയില്‍ കര്‍ഷകസമരത്തിന് നേരെയുണ്ടായ പോലീസ് നടപടിയെതുടര്‍ന്ന് അസുഖബാധിതനായ ഒരു കര്ഷകന് കൂടി മരിച്ചു. പട്യാല സ്വദേശി കര്‍ണെയ്ല്‍ സിംഗ്(62) ആണ് മരിച്ചത്.
ടിയര്‍ ഗ്യാസ് പ്രയോഗത്തെതുടര്‍ന്ന് ശ്വാസകോശത്തില്‍ അണുബാധയേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. ഫെബ്രുവരി 21ന് ഖനൗരിയിൽ ഹരിയാന പോലീസിന്റെ ടിയര്‍ ഗ്യാസ് പ്രയോഗത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഖനൗരി അതിര്‍ത്തിയിലെ പോലീസിന്റെ ഗ്രനേഡ് പ്രയോഗത്തില്‍ പരിക്കേറ്റ കര്ഷന് കഴിഞ്ഞ വ്യാഴാഴ്ച മരിച്ചിരുന്നു. മറ്റൊരു യുവകര്‍ഷകനും പോലീസിന്റെ വെടിയേറ്റ് മരിച്ചിരുന്നു. രണ്ടാം കര്‍ഷകസമരം 15 ദിവസം പിന്നിടുമ്പോള്‍ ഇതുവരെ മരിച്ച കര്‍ഷകരുടെ എണ്ണം ആറായി.