ഇടതുഭരണം സംസ്ഥാനത്തെ മുടിഞ്ഞ തറവാടാക്കിയെന്ന് സതീശൻ
Tuesday, February 27, 2024 5:22 PM IST
കൊല്ലം: ഇടത് സർക്കാരിന്റെ ഭരണം സംസ്ഥാനത്തെ മുടിഞ്ഞ തറവാടാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പരിഹാസം. സംസ്ഥാനത്ത് പൂച്ചയ്ക്ക് പ്രസവിക്കാൻ പറ്റിയ സ്ഥലമായി ഖജനാവ് മാറിയിരിക്കുന്നു. കേരളത്തിൽ ഒന്നിനും പണം ഇല്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
ഉച്ച ഭക്ഷണത്തിന് പണമില്ല, സപ്ലൈകോയിൽ സാധനമൊന്നുമില്ല, ഓടപണിയാൻ പണമില്ല, എസ്എസ്എൽസി പരീക്ഷ നടത്താൻ പണമില്ല. കെഎസ്ഇബി കടക്കെണിയിലാണ്, സർക്കാർ ആശുപത്രിയിൽ മരുന്നില്ല.
മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ എഴുതി കൊടുത്ത ചോദ്യത്തിന് പുറത്തു നിന്നൊരു ചോദ്യമുണ്ടായാൽ മുഖ്യന് സഹിക്കില്ല. ചോദ്യം ചോദിക്കേണ്ടവരെ നേരത്തെ കണ്ടെത്തും. ചോദിക്കേണ്ട ചോദ്യം നേരത്തെ എഴുതി നൽകും.
ദാരിദ്ര്യം പിടിച്ച കേരളത്തിന്റെ പുറത്ത് വിരിച്ചിട്ട പട്ടാണ് കേരളയീം പരിപാടിയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.