കോടതി ശിക്ഷിച്ചത് കൊണ്ട് കുറ്റവാളിയാകില്ല: ഇ.പി.ജയരാജൻ
Tuesday, February 27, 2024 6:09 PM IST
തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ.
കോടതി ശിക്ഷിച്ചത് കൊണ്ട് കുറ്റവാളിയാകില്ല. യുഡിഎഫ് നിരപരാധികളെ കേസിൽ കുടുക്കുകയായിരുന്നു. ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് പാർട്ടിക്കു ബന്ധം വരുമോയെന്നും ഇ.പി.ജയരാജൻ ചോദിച്ചു.
സിപിഎമ്മിനെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. കേസിൽ ഉൾപ്പെട്ട പാർട്ടിപ്രവർത്തകരെ തൂക്കിക്കൊല്ലാത്തതിൽ വിഷമമുള്ളവർ ഉണ്ടാവും. പാർട്ടി കേസിൽ കക്ഷിയല്ല. നിരപരാധികളായ പാർട്ടി നേതാക്കളെ കേസിൽ പെടുത്തുകയായിരുന്നു.
കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെ പ്രതിചേർക്കാൻ ശ്രമിച്ചില്ലേ. കുഞ്ഞനന്തൻ ഒരാളെയും വേദനിപ്പിക്കുന്ന ആളല്ല. മരണപ്പെട്ട ആളെയും ശിക്ഷിച്ചു. പാർട്ടിപ്രവർത്തകരുടെ നിരപരാധിത്വം തെളിയിക്കാൻ പാർട്ടിക്ക് ബാധ്യതയുണ്ടെന്നും ഇ.പി പറഞ്ഞു.