പൗരത്വ ഭേദഗതി നിയമം; തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാൻ നീക്കം
Tuesday, February 27, 2024 6:59 PM IST
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്പ് നടപ്പിലാക്കിയേക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സിഎഎ വിജ്ഞാപനം പുറത്തിറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ബംഗ്ലദേശ്, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുൻപ് കുടിയേറിയ ഹിന്ദു, സിഖ്, ജയിൻ, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളെയാണു പൗരത്വത്തിന് പരിഗണിക്കുക.
പൗരത്വത്തിന് അപേക്ഷിക്കാനുള്ള പോർട്ടൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സജ്ജമാക്കി. മൊബൈൽ ഫോൺ വഴി അപേക്ഷ നൽകാവുന്ന രീതിയിലാണ് പോർട്ടൽ തയാറാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. 2019ൽ പാസാക്കിയ നിയമത്തിനെതിരെ രാജ്യത്ത് വൻതോതിൽ പ്രക്ഷോഭം ഉയർന്നിരുന്നു.