ത​ല​ശേ​രി പൈ​തൃ​ക ന​ഗ​രി​യി​ലെ സ​ർ​വീ​സി​ന് പ​ഴ​ഞ്ച​ൻ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സ്
ത​ല​ശേ​രി പൈ​തൃ​ക ന​ഗ​രി​യി​ലെ സ​ർ​വീ​സി​ന് പ​ഴ​ഞ്ച​ൻ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സ്
Wednesday, February 28, 2024 6:04 PM IST
നി​ശാ​ന്ത് ഘോ​ഷ്
ക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ലെ​യും മാ​ഹി​യി​ലെ​യും പൈ​തൃ​ക ഇ​ട​ങ്ങ​ൾ കാ​ണാ​ൻ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി കെ​എ​സ്ആ​ർ​ടി​സി ഓ​ടി​ക്കു​ന്ന​ത് പ​ഴ​ഞ്ച​ൻ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സ്. നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ടൂ​റി​സ്റ്റു​ക​ൾ​ക്കാ​യി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന 32 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ 1991 മോ​ഡ​ൽ റൂ​ഫ്‌​ലെ​സ് ഡ​ബി​ൾ ഡെ​ക്ക​ർ ബ​സാ​ണ് ത​ല​ശേ​രി​യി​ലെ​ത്തി​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

കെ​എ​ൽ 15-0587 എ​ന്ന ന​ന്പ​ർ ഡ​ബി​ൾ ഡെ​ക്ക​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധി 2020 ഫെ​ബ്രു​വ​രി 12ന് ​തീ​ർ​ന്ന​താ​യാ​ണ് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളി​ലു​ള്ള​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം 15 വ​ർ​ഷം ക​ഴി​ഞ്ഞ ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ​നി​ന്ന് പി​ൻ​വ​ലി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്.

ഈ ​നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​ന്നെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി വ​രി​ക​യാ​ണ്. അ​തി​നി​ടെ​യാ​ണ് കെ​എ​സ്ആ​ആ​ർ​ടി​സി കാ​ല​പ​രി​ധി പ​രി​ഗ​ണി​ക്കാ​തെ 1991 മോ​ഡ​ൽ ബ​സ് ഉ​പ​യോ​ഗി​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

കേ​ന്ദ്ര​നി​യ​മ​മ​നു​സ​രി​ച്ച് വാ​ഹ​ന​ങ്ങ​ൾ​ക്ക് 15 വ​ർ​ഷം കാ​ലാ​വ​ധി നി​ശ്ച​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സി​ന്‍റെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യി​ലും അ​വ്യ​ക്ത​ത​യു​ണ്ട്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ രേ​ഖ​ക​ളി​ൽ ഇ​ക്കാ​ര്യം പ​രാ​മ​ർ​ശി​ക്കു​ന്നു​മി​ല്ല. ചു​രു​ക്ക​ത്തി​ൽ വാ​ഹ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പൊ​രു​ത്ത​ക്കേ​ടു​ക​ൾ നി​റ​ഞ്ഞ​താ​ണ്.


ത​ല​ശേ​രി​യി​ൽ ബ​സ് സ​ർ​വീ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ക​ഴി​ഞ്ഞ 22ന് ​മ​ന്ത്രി ഗ​ണേ​ഷ് കു​മാ​റാ​യി​രു​ന്നു നി​ർ​വ​ഹി​ച്ച​ത്. ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം മ​ന്ത്രി​യും സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റു​മ​ട​ക്ക​മു​ള്ള​വ​ർ ബ​സി​ൽ യാ​ത്ര ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ത​ല​ശേ​രി ഡി​പ്പോ​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ഗു​ണ്ട​ർ​ട്ട് മ്യൂ​സി​യം, പ​ഴ​യ കോ​ട​തി കെ​ട്ടി​ടം, സെ​ന്‍റി​ന​റി, സീ​വ്യൂ പാ​ർ​ക്ക്, ഓ​വ​ർ​ബ​റീ​സ് ഫോ​ളീ, ത​ല​ശേ​രി കോ​ട്ട, ജ​വ​ഹ​ർ​ഘ​ട്ട്, ക​ട​ൽ​പ്പാ​ലം, പ​ഴ​യ വ്യാ​പാ​ര കേ​ന്ദ്ര​മാ​യ പാ​ണ്ടി​ക​ശാ​ല​ക​ളു​ള്ള താ​യ​ല​ങ്ങാ​ടി, ഗോ​പാ​ൽ​പേ​ട്ട വ​ഴി മാ​ഹി​യി​ലെ​ത്തി മാ​ഹി സെ​ന്‍റ് തെ​രേ​സ ബ​സി​ലി​ക്ക, മൂ​പ്പ​ൻ​സ് ബം​ഗ്ലാ​വ്, വാ​ക്‌​വേ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ചാ​രി​ക​ളു​മാ​യി അ​ഴി​യൂ​രി​ലെ​ത്തി തി​രി​ച്ച് മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ബ​സി​ന്‍റെ ട്രി​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<