ഓ​ൺ​ലൈ​ൻ നി​ക്ഷേ​പ ത​ട്ടി​പ്പ്; വ്യ​വ​സാ​യി​യി​ൽ നി​ന്നും കോ​ടി​ക​ൾ ത​ട്ടി​യ​യാ​ൾ അ​റ​സ്റ്റി​ൽ
ഓ​ൺ​ലൈ​ൻ നി​ക്ഷേ​പ ത​ട്ടി​പ്പ്; വ്യ​വ​സാ​യി​യി​ൽ നി​ന്നും കോ​ടി​ക​ൾ ത​ട്ടി​യ​യാ​ൾ അ​റ​സ്റ്റി​ൽ
Thursday, February 29, 2024 4:52 AM IST
മും​ബൈ: ഓ​ൺ​ലൈ​ൻ നി​ക്ഷേ​പ ത​ട്ടി​പ്പ് ന​ട​ത്തി 73കാ​ര​നാ​യ വ്യ​വ​സാ​യി​യി​ൽ നി​ന്നും 3.61 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത ഗാ​ർ​മെ​ന്‍റ് യൂ​ണി​റ്റ് ഉ​ട​മ അ​റ​സ്റ്റി​ൽ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൈ​ബ​ർ പോ​ലീ​സ് ഇ​തു​വ​രെ 2.20 കോ​ടി രൂ​പ​യും 330 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും മ​ര​വി​പ്പി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം മെ​യ് 20 നും ​ഒ​ക്ടോ​ബ​ർ ഏ​ഴി​നും ഇ​ട​യി​ൽ ര​ണ്ട് സ്ത്രീ​ക​ളു​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ ബ​ന്ധ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് വ്യ​വ​സാ​യി പ​ണം നി​ക്ഷേ​പി​ച്ച​ത്. ഇ​യാ​ളു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ത്ത പ്ര​തി​ക​ൾ പ​ണം ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വ്യ​വ​സാ​യി 3.61 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചു. എ​ന്നാ​ൽ പ​ണം ന​ൽ​കി ഏ​റെ ക​ഴി​ഞ്ഞി​ട്ടും വ​രു​മാ​നം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ ബാ​ന്ദ്ര കു​ർ​ള കോം​പ്ല​ക്സി​ലെ (ബി​കെ​സി) വെ​സ്റ്റ് റീ​ജി​യ​ൻ സൈ​ബ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.


പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഗാ​ർ​മെ​ന്‍റ് യൂ​ണി​റ്റ് ഉ​ട​മ കേ​താ​ബ് അ​ലി ക​ബി​ൽ ബി​ശ്വാ​സി​ന്‍റെ പേ​ര് പു​റ​ത്തു​വ​ന്ന​ത്. തു​ട​ർ​ന്ന് വ​ഞ്ച​ന, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​പ്ര​കാ​ര​വും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി ആ​ക്‌​ട് പ്ര​കാ​ര​വും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<