ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കാ​ത്ത​വ​ർ ന​ര​ക​ത്തി​ൽ പോ​കു​മെ​ന്ന് ലോ​ക്സ​ഭാ എം​പി
ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കാ​ത്ത​വ​ർ ന​ര​ക​ത്തി​ൽ പോ​കു​മെ​ന്ന് ലോ​ക്സ​ഭാ എം​പി
Thursday, February 29, 2024 5:58 AM IST
ഹൈ​ദ​രാ​ബാ​ദ്: ബി​ജെ​പി​യെ പി​ന്തു​ണ​ച്ചി​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ൾ ന​ര​ക​ത്തി​ൽ പോ​കു​മെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ലോ​ക്സ​ഭാ എം​പി. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളി​ൽ നി​ന്ന് നേ​ട്ട​മു​ണ്ടാ​ക്കി​യ​തി​ന് ശേ​ഷം ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കാ​തെ​യി​രു​ന്നാ​ൽ ജ​ന​ങ്ങ​ൾ ന​ര​ക​ത്തി​ൽ പോ​കു​മെ​ന്നാ​ണ് നി​സാ​മാ​ബാ​ദി​ൽ നി​ന്നു​ള്ള ലോ​ക്‌​സ​ഭാ എം​പി ഡി. ​അ​ര​വി​ന്ദ് പ​റ​ഞ്ഞ​ത്.

വി​ജ​യ് സ​ങ്ക​ൽ​പ് യാ​ത്ര​യി​ൽ ഒ​രു സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം, ജ​ന​ങ്ങ​ളോ​ട് "ഭ​ക്ഷ​ണം ന​ൽ​കു​ന്ന കൈ ​ക​ടി​ക്ക​രു​ത്' എ​ന്നും പ​റ​ഞ്ഞു.

നി​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണം, സൗ​ജ​ന്യ ഗ്യാ​സ്, ന​ല്ല സ്കൂ​ളു​ക​ൾ എ​ന്നി​വ ല​ഭി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ങ്ങ​ളു​ടെ ആ​രോ​ഗ്യം ശ്ര​ദ്ധി​ക്കു​ന്നു, വി​വാ​ഹ​ത്തി​ന് പ​ണം അ​യ​യ്ക്കു​ന്നു, സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്ക് വാ​യ്പ ന​ൽ​കു​ന്നു, ന​രേ​ന്ദ്ര മോ​ദി​യാ​ണ് മു​ത്ത​ലാ​ഖ് നി​ർ​ത്ത​ലാ​ക്കു​ക​യും നി​ങ്ങ​ളു​ടെ ആ​ത്മാ​ഭി​മാ​നം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്ത​ത്.


ഇ​തെ​ല്ലാം ക​ഴി​ഞ്ഞ്, നി​ങ്ങ​ൾ കോ​ൺ​ഗ്ര​സി​നോ ബി​ആ​ർ​എ​സി​നോ വോ​ട്ട് ചെ​യ്താ​ൽ, ദൈ​വം നി​ങ്ങ​ളെ ന​ര​ക​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കും. നി​ങ്ങ​ൾ സ്വ​ർ​ഗ​ത്തി​ൽ പോ​കി​ല്ല പ​ക​രം നി​ങ്ങ​ൾ ന​ര​ക​ത്തി​ൽ പോ​കു​മെ​ന്നാ​ണ് ഞാ​ൻ പ​റ​യു​ന്ന​ത്, ഭ​ക്ഷ​ണം ന​ൽ​കു​ന്ന കൈ ​ക​ടി​ക്ക​രു​ത് നി​ങ്ങ​ൾ.- ബി​ജെ​പി എം​പി പ​റ​ഞ്ഞു.

സ്വ​ർ​ഗ​ത്തി​ൽ പോ​കേ​ണ്ട​വ​ർ രാ​ജ്യ​ത്തി​ന് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ക​യും അ​ത് സു​ര​ക്ഷി​ത​മാ​ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ പി​ന്തു​ണ​യ്ക്കു​ക​യും അ​വ​ർ​ക്ക് വോ​ട്ട് ന​ൽ​കു​ക​യും ചെ​യ്യ​ണം. അ​ല്ലെ​ങ്കി​ൽ ദൈ​വ​വും നി​ങ്ങ​ളോ​ട് ക്ഷ​മി​ക്കി​ല്ല. അ​ദ്ദേ​ഹം ജ​ന​ക്കൂ​ട്ട​ത്തോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<