ര​ണ്ടു പൂ​ജ്യ​ങ്ങ​ളാ​ണെ​ങ്കി​ൽ മാ​ത്രം കേ​ര​ള​ത്തി​ൽ ബി​ജെ​പി ര​ണ്ട​ക്കം ക​ട​ക്കും: ശ​ശി ത​രൂ​ർ
ര​ണ്ടു പൂ​ജ്യ​ങ്ങ​ളാ​ണെ​ങ്കി​ൽ മാ​ത്രം കേ​ര​ള​ത്തി​ൽ ബി​ജെ​പി ര​ണ്ട​ക്കം ക​ട​ക്കും: ശ​ശി ത​രൂ​ർ
Thursday, February 29, 2024 12:51 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ത്ത​വ​ണ ലോ​ക്‌​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ല്‍ ബി​ജെ​പി ര​ണ്ട​ക്കം ക​ട​ക്കു​മെ​ന്ന് ക​ഴി​ഞ്ഞദി​വ​സം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച​തി​നെ പ​രി​ഹ​സി​ച്ച് ശ​ശി ത​രൂ​ർ എം​പി.

ര​ണ്ട് പൂ​ജ്യ​ങ്ങ​ളാ​ണെ​ങ്കി​ല്‍ മാ​ത്ര​മേ ബി​ജെ​പി​ക്ക് കേ​ര​ള​ത്തി​ല്‍ ര​ണ്ട് അ​ക്ക​ങ്ങ​ള്‍ ല​ഭി​ക്കൂ എ​ന്ന് താ​ന്‍ ഭ​യ​പ്പെ​ടു​ന്ന​താ​യി ശ​ശി ത​രൂ​ര്‍ പ​രി​ഹ​സി​ച്ചു. കേ​ര​ള പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്യ​വെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ബി​ജെ​പി ര​ണ്ട​ക്കം ക​ട​ക്കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​ത്.

ബി​ജെ​പി​യു​ടെ പ്ര​ശ്‌​നം കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​മോ സം​സ്‌​കാ​ര​മോ മ​ന​സി​ലാ​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന​താ​ണ്. ഒ​രു ചെ​റി​യ പ​രി​ധി​ക്ക​പ്പു​റം ഇ​വി​ടെ വ​ര്‍​ഗീ​യ​ത വി​ള​യി​ല്ല. ക്രി​സ്ത്യ​ന്‍ സ​മു​ദാ​യ​ത്തി​ല്‍ സ്വാ​ധീ​നം ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ന്‍ ബി​ജെ​പി ശ്ര​മി​ച്ചെ​ങ്കി​ലും മ​ണി​പ്പുരി​ലെ സാ​ഹ​ച​ര്യം ആ ​നീ​ക്ക​ത്തെ വ​ഷ​ളാ​ക്കി​യെ​ന്നും ത​രൂ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.


കോ​ണ്‍​ഗ്ര​സ് ഇ​തു​വ​രെ​യും സ്ഥാ​നാ​ർ​ഥി​ത്വം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യോ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. എ​ന്ത് ത​ന്നെ​യാ​യാ​ലും എം​പി എ​ന്ന നി​ല​യി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​ണ്. മ​ണ്ഡ​ല​ത്തി​ല്‍ എ​നി​ക്ക് ചു​മ​ത​ല​ക​ള്‍ ഉ​ണ്ട്. ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലെ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ള്‍ നി​രാ​ശ​പ്പെ​ടു​ത്തി​യെ​ന്നും ശ​ശി ത​രൂ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<