ആ​ദി​വാ​സി യു​വ​തി​യെ സ്ട്രെ​ക്ച​റി​ൽ ചു​മ​ന്നു​ന​ട​ന്ന​ത് ഒ​രു കി​ലോ​മീ​റ്റ​ർ
ആ​ദി​വാ​സി യു​വ​തി​യെ സ്ട്രെ​ക്ച​റി​ൽ ചു​മ​ന്നു​ന​ട​ന്ന​ത് ഒ​രു കി​ലോ​മീ​റ്റ​ർ
Thursday, February 29, 2024 7:27 PM IST
പാ​ല​ക്കാ​ട്: റോ​ഡ് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ അ​സു​ഖ​ബാ​ധി​ത​യാ​യ ആ​ദി​വാ​സി യു​വ​തി​യെ സ്ട്രെ​ക്ച​റി​ൽ ചു​മ​ക്കേ​ണ്ടി വ​ന്ന​ത് ഒ​രു കി​ലോ​മീ​റ്റ​റോ​ളം. ഷോ​ള​യൂ​ർ വാ​ഴ​ക്ക​ര​പ്പ​ള്ള​ത്തെ ര​ങ്കി​യെ​യാ​ണ് (48) വീ​ടി​ന​ടു​ത്ത് ആം​ബു​ല​ൻ​സ് എ​ത്താ​തി​നാ​ൽ ചു​മ​ക്കേ​ണ്ടി വ​ന്ന​ത്.

ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. അ​പ​സ്മാ​ര ല​ക്ഷ​ണ​ത്തോ​ടെ യു​വ​തി അ​വ​ശ​നി​ല​യി​ലാ​താ​യി കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​വ​ര​മെ​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി 108 ആം​ബു​ല​ൻ​സ് പോ​യെ​ങ്കി​ലും വീ​ടി​ന​ടു​ത്തേ​ക്ക് ആം​ബു​ല​ൻ​സ് പോ​കു​ന്ന​തി​ന് റോ​ഡ് സൗ​ക​ര്യ​മി​ല്ലാ​യി​രി​ന്നു.


ആം​ബു​ല​ൻ​സി​ൽ നി​ന്നും സ്ട്രെ​ക്ച​ർ കൊ​ണ്ടു​പോ​യി ഡ്രൈ​വ​ർ ര​ജി​ത്ത്മോ​ൻ, ന​ഴ്സ് എ​ബി എ​ബ്ര​ഹാം തോ​മ​സ് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ന്നീ​ട് യു​വ​തി​യെ ആം​ബു​ല​ൻ​സി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി നി​ല​വി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<