റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​മു​ഖ​ത്ത് കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്ന​താ​യി കേ​ന്ദ്രം
റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​മു​ഖ​ത്ത് കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്ന​താ​യി കേ​ന്ദ്രം
Friday, March 1, 2024 9:59 AM IST
മോ​സ്‌​കോ: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട് റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​മു​ഖ​ത്ത് കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്ന​താ​യി ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം.

20 പേ​രാ​ണ് റ​ഷ്യ​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​തെ​ന്നും ഇ​വ​രെ ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​ഷ്യ​ന്‍ അ​ധി​കൃ​ത​രു​മാ​യി നി​ര​ന്ത​രം ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ണ്‍​ധീ​ര്‍ ജ​യ്‌​സ്വാ​ള്‍ വ്യാ​ഴാ​ഴ്ച അ​റി​യി​ച്ചു.


ഡ​ല്‍​ഹി​യി​ലും മോ​സ്‌​കോ​യി​ലു​മു​ള്ള വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ള്‍ റ​ഷ്യ​ന്‍ സ​ര്‍​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും വീ​ണ്ടു​വി​ചാ​ര​മി​ല്ലാ​ത്ത പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ചെ​ന്നു​പെ​ടാ​തി​രി​ക്കാ​ൻ യു​വാ​ക്ക​ള്‍ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നും ര​ണ്‍​ധീ​ര്‍ ജ​യ്‌​സ്വാ​ള്‍ പ​റ​ഞ്ഞു.

മി​ക​ച്ച ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു​കൊ​ണ്ടു​ള്ള ഓ​ണ്‍​ലൈ​ന്‍ പ​ര​സ്യം​ക​ണ്ട് റ​ഷ്യ​യി​ല്‍ എ​ത്തി​യ​വ​രാ​ണ് ഇ​പ്പോ​ള്‍ യു​ക്രെ​യ്ൻ അ​തി​ര്‍​ത്തി​യി​ല്‍ യു​ദ്ധ​മു​ഖ​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<