പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; യുവതിയും കാമുകനും കസ്റ്റഡിയിൽ
Friday, March 1, 2024 5:10 PM IST
മലപ്പുറം: പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും കാമുകനും ബന്ധുക്കളും കസ്റ്റഡിയിൽ. തിരൂരിൽ മൂന്നു മാസം മുന്പ് നടന്ന സംഭവത്തിൽ തമിഴ്നാട് കടലൂർ സ്വദേശി ജയസൂര്യൻ, കുട്ടിയുടെ അമ്മ ശ്രീപ്രിയ, ബന്ധുക്കൾ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
യുവതി ഭർത്താവിനെ ഉപേക്ഷിച്ച് മൂന്നു മാസം മുൻപാണ് തിരൂരിലെത്തിയത്. അമ്മയെയും കാമുകനെയു കാമുകന്റെ ബന്ധുക്കളെയുമാണ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നത്.
കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് അമ്മ പോലീസിൽ മൊഴി നൽകി. അതേസമയം ശ്രീപ്രിയയുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.ഭർത്താവിനെ ഉപേക്ഷിച്ച് തിരൂരിൽ എത്തിയ യുവതിയെ കഴിഞ്ഞദിവസം ബന്ധു കണ്ടിരുന്നു.
കൂടെ കുഞ്ഞിനെ കാണാതായതോടെ ഇയാൾ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.