ദേവേന്ദ്ര ഫഡ്നാവിസിനെതിരെ വധഭീഷണി; രണ്ടുപേർ കസ്റ്റഡിയിൽ
Sunday, March 3, 2024 6:04 AM IST
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ബീഡ് സ്വദേശിയായ കിഞ്ചക് രാധാകൃഷ്ണ നാവ്ലെ(28) എന്നയാളെ സതാരയിൽ നിന്നും മുംബൈ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
കിഞ്ചക് രാധാകൃഷ്ണ നാവ്ലെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഫഡനാവിസിനെതിരെ വധഭീഷണി മുഴക്കുകയും അദ്ദേഹത്തിനെതിരെ ആക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ചെയ്തതായി സാന്താക്രൂസ് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നവ്ലെയുടെ അഭിമുഖം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ച യോഗേഷ് സാവന്ത് എന്നയാളെ റായ്ഗഡ് ജില്ലയിലെ പൻവേലിൽ നിന്ന് കസ്റ്റഡിയിലെടുത്തു.
ആക്ടിവിസ്റ്റ് അക്ഷയ് പൻവേൽക്കറുടെ പരാതിയിലാണ് കേസെടുത്തത്. കർഷകനായ നാവ്ലെയെയും സാവന്തിനെയും പോലീസ് കസ്റ്റഡിയിൽ വിട്ടുവെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലസ് അറിയിച്ചു.