സാ­​മാ­​ജി­​ക​ര്‍ വോ​ട്ടി​നോ പ്ര­​സം­​ഗ​ത്തി​നോ കോ­​ഴ വാ­​ങ്ങു​ന്ന­​ത് ക്രി­​മി­​ന​ല്‍ കു­​റ്റം; ഭ­​ര­​ണ­​ഘ​ട­​നാ ബെ­​ഞ്ചി­​ന്‍റെ മു​ന്‍ ഉ­​ത്ത​ര­​വ് റ­​ദ്ദാ­​ക്കി സു­​പ്രീം­​കോ​ട​തി
സാ­​മാ­​ജി­​ക​ര്‍ വോ​ട്ടി​നോ പ്ര­​സം­​ഗ​ത്തി​നോ കോ­​ഴ വാ­​ങ്ങു​ന്ന­​ത് ക്രി­​മി­​ന​ല്‍ കു­​റ്റം; ഭ­​ര­​ണ­​ഘ​ട­​നാ ബെ­​ഞ്ചി­​ന്‍റെ മു​ന്‍ ഉ­​ത്ത​ര­​വ് റ­​ദ്ദാ­​ക്കി സു­​പ്രീം­​കോ​ട​തി
Monday, March 4, 2024 11:43 AM IST
ന്യൂ­​ഡ​ല്‍​ഹി: സാ­​മാ­​ജി­​ക​ര്‍ വോ​ട്ടി​നോ പ്ര­​സം­​ഗ​ത്തി​നോ കോ­​ഴ വാ­​ങ്ങു​ന്ന­​ത് ക്രി­​മി­​ന​ല്‍ കു­​റ്റ­​മെ­​ന്ന് സു­​പ്രീം­​കോ­​ട­​തി. വോ­​ട്ടി​ന് കോ­​ഴ വാ­​ങ്ങു­​ന്ന­​തി­​ന് സാ­​മാ­​ജി­​ക​ര്‍​ക്ക് പാ​ര്‍­​ല­​മെ​ന്‍റ​റി പ­​രി­​ര­​ക്ഷ ല​ഭി​ക്കി­​ല്ലെ­​ന്ന് സു­​പ്രീം­​കോ​ട­​തി ഭ­​ര­​ണ­​ഘ­​ട­​നാ ബെ­​ഞ്ച് നി­​രീ­​ക്ഷി​ച്ചു.

1998ലെ ​അ​ഞ്ചം­​ഗ ­ബെ­​ഞ്ചി­​ന്‍റെ വി­​ധി റ­​ദ്ദാ­​ക്കി​ക്കൊ­​ണ്ടാ­​ണ് ചീ­​ഫ് ജ­​സ്റ്റീ­​സ് ഡി.​വൈ.​ച­​ന്ദ്ര­​ചൂ­​ഡ് അ­​ധ്യ­​ക്ഷ​നാ­​യ ഏ​ഴം­​ഗ ഭ­​ര­​ണ­​ഘ­​ട­​നാ­​ബെ­​ഞ്ചി­​ന്‍റെ സു­​പ്ര​ധാ­​ന നി­​രീ­​ക്ഷ​ണം. കോ­​ഴ വാ­​ങ്ങി വോ­​ട്ട് ചെ­​യ്യു­​ക​യോ പ്ര­​സം­​ഗി​ക്കു­​ക​യോ ചെ­​യ്യു​ന്ന­​ത് ജ­​നാ­​ധി­​പ­​ത്യ­​ത്തെ ന­​ശി­​പ്പി­​ക്കു­​ന്ന­​തി­​ന് തു­​ല്യ­​മാ­​ണ്.

വോ­​ട്ടി­​ന് കോ­​ഴ വാ­​ങ്ങു­​ന്ന കേ­​സു­​ക­​ളി​ല്‍ ജ­​ന­​പ്ര­​തി­​നി­​ധി­​ക​ള്‍­​ക്ക് വി­​ചാ​ര­​ണ ഒ­​ഴി­​വാ­​ക്കു​ന്ന­​ത് തെ​റ്റാ­​യ സ­​ന്ദേ­​ശം ന​ല്‍­​കും. കോ­​ഴ വാ­​ങ്ങി വോ­​ട്ട് ചെ­​യ്യു­​ക​യോ നി­​യ­​മ­​സ­​ഭ​യി​ലോ പാ​ര്‍­​ല­​മെ­​ന്‍റി​ലോ പ്ര­​സം­​ഗി­​ക്കു­​ക​യോ ചെ­​യ്­​താ​ല്‍ അ­​വ​ര്‍ വി­​ചാ­​ര­​ണ നേ­​രി­​ടേ­​ണ്ടി വ­​രു­​മെ​ന്നും കോ​ട­​തി വ്യ­​ക്ത­​മാ­​ക്കി.


1998ലെ ​പി.​വി.​ന­​ര­​സിം­​ഹ­​റാ­​വു കേ­​സി­​ലാ­​ണ് വോ­​ട്ടി​നും പ്ര­​സം­​ഗ­​ത്തി­​നും എം­​പി­​മാ​രും എം­​എ​ല്‍­​എ­​മാ​രും കോ­​ഴ വാ­​ങ്ങി­​യാ​ല്‍ അ­​വ​ര്‍­​ക്ക് വി­​ചാ­​ര­​ണ നേ­​രി­​ടേ­​ണ്ട എ­​ന്ന് സു­​പ്രീം­​കോ­​ട­​തി­​യു­​ടെ അ​ഞ്ചം­​ഗ ഭ­​ര­​ണ­​ഘ­​ട­​നാ ­ബെ­​ഞ്ച് വി­​ധി­​ച്ച​ത്. 2012ല്‍ ​രാ­​ജ്യ­​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് ജാ​ര്‍­​ഖ­​ണ്ഡ് എം​എ​ല്‍­​എ സീ­​താ സോ​റ​ന്‍ കോ­​ഴ വാ­​ങ്ങി­​യ­​തു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് ഇ​വ­​രെ കേ­​സി​ല്‍ പ്ര­​തി­​ചേ​ര്‍­​ത്തി­​രു­​ന്നു.

ഇ­​തോ­​ടെ 1998ലെ ​വി­​ധി­​പ്ര­​കാ­​രം ത­​ന്നെ വി­​ചാ­​ര­​ണ­​യി​ല്‍­​നി­​ന്ന് ഒ­​ഴി­​വാ­​ക്ക­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ട് ഇ­​വ​ര്‍ സു­​പ്രീം­​കോ­​ട­​തി­​യെ സ­​മീ­​പി­​ക്കു­​ക­​യാ­​യി­​രു​ന്നു. ഈ ​സാ­​ഹ­​ച­​ര്യ­​ത്തി­​ലാ­​ണ് അ­​ഞ്ചം­​ഗ ഭ­​ര­​ണ­​ഘ​ട­​നാ ബെ­​ഞ്ചി­​ന്‍റെ വി­​ധി ഏ​ഴം­​ഗ ബെ­​ഞ്ച് പു­​നഃ­​പ​രി­​ശോ­​ധി­​ച്ച​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<