വീ​ട്ടി​ലി​രു​ന്ന് കൂ​ടു​ത​ല്‍ പ​ണം: ചെ​റി​യ ടാ​സ്‌​കി​ല്‍ തു​ട​ക്കം; ത​ട്ടി​യെ​ടു​ക്കു​ന്ന​ത് വ​ലി​യ തു​ക
വീ​ട്ടി​ലി​രു​ന്ന് കൂ​ടു​ത​ല്‍ പ​ണം: ചെ​റി​യ ടാ​സ്‌​കി​ല്‍ തു​ട​ക്കം; ത​ട്ടി​യെ​ടു​ക്കു​ന്ന​ത് വ​ലി​യ തു​ക
Monday, March 4, 2024 7:10 PM IST
സ്വ​ന്തം ലേ​ഖി​ക
കൊ​ച്ചി: വീ​ട്ടി​ലി​രു​ന്ന് കൂ​ടു​ത​ല്‍ പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന വ്യാ​ജ ജോ​ലി വാ​ഗ്ദാ​ന​ങ്ങ​ള്‍ ഉ​ടാ​യി​പ്പാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ളാ പോ​ലീ​സ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​പ്പി​നി​ര​യാ​യ​വ​രു​ടെ പ​രാ​തി​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ടാ​സ്ക് പൂ​ർ​ത്തി​യാ​ക്കി​യാ​ൽ പ​ണം

മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ചാ​ണ് ത​ട്ടി​പ്പി​ന്‍റെ തു​ട​ക്കം. തു​ട​ക്ക​ത്തി​ല്‍ ചെ​റി​യ ടാ​സ്‌​ക് ന​ല്‍​കും. അ​ത് പൂ​ര്‍​ത്തീ​ക​രി​ച്ചാ​ല്‍ പ​ണം ന​ല്‍​കു​മെ​ന്ന വാ​ഗ്ദാ​നം ചെ​യ്യും. എ​ന്നാ​ല്‍ ടാ​സ്‌​ക് പൂ​ര്‍​ത്തീ​ക​രി​ച്ചു ക​ഴി​യു​മ്പോ​ള്‍ തു​ട​ര്‍​ന്ന് പ​ങ്കെ​ടു​ക്കാ​ന്‍ കൂ​ടു​ത​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ടും.

ത​ട്ടി​പ്പാ​ണെ​ന്ന് മ​ന​സി​ലാ​കാ​തെ പ​ല​രും തു​ട​ര്‍​ന്നും പ​ണം ന​ല്‍​കും. ടാ​സ്‌​ക് പൂ​ര്‍​ത്തീ​ക​രി​ച്ചാ​ലും പ​ണം തി​രി​കെ ന​ല്‍​കാ​തി​രി​ക്കു​ന്ന​താ​ണ് ത​ട്ടി​പ്പി​ന്‍റെ രീ​തി. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍​ത​ന്നെ വ​ലി​യൊ​രു തു​ക ത​ട്ടി​പ്പു​കാ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ കൈ​ക്ക​ലാ​ക്കി​യി​രി​ക്കും.


1930-ല്‍ ​പ​രാ​തി​പ്പെ​ടാം

ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പി​നി​ര​യാ​യാ​ല്‍ ഒ​രു മ​ണി​ക്കൂ​റി​ന​കം ത​ന്നെ വി​വ​രം 1930 എ​ന്ന ന​മ്പ​റി​ല്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്ക​ണം. എ​ത്ര​യും നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് ചെ​യ്താ​ല്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ വ്യ​ക്തി​ക്ക് ന​ഷ്ട​പ്പെ​ട്ട തു​ക തി​രി​ച്ചു ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. www cybercrime gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലും പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<