സ്കൂ​ട്ട​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം മോഷ്ടിച്ചയാളെ പിടികൂടി
സ്കൂ​ട്ട​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം മോഷ്ടിച്ചയാളെ പിടികൂടി
Wednesday, March 6, 2024 7:20 AM IST
നെ​ടു​മ​ങ്ങാ​ട്: സ്കൂ​ട്ട​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം ക​വ​ർ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ര്യ​നാ​ട് കു​ള​പ്പ​ട പ്ലാ​വി​ള​വീ​ട്ടി​ൽ എ​സ്.​സു​ജി​ത്തി (28) നെ​യാ​ണ് ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ രണ്ടിന് ​വൈ​കീ​ട്ടാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വെ​ള്ള​നാ​ട് ക​ണ്ണം​മ്പ​ള്ളി സ്വ​ദേ​ശി​യാ​യ എ​സ്.​ശ​ര​ത് കു​മാ​ർ നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ലി​ക്കാ​ർ​ക്ക് ന​ൽ​കാ​നാ​യി സ്കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 90,000 രൂ​പയായിരുന്നു മോഷണം പോയത്. തു​ട​ർ​ന്ന് ശ​ര​ത് ആ​ര്യ​നാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.


സ​മീ​പ​ത്തെ വീ​ട്ടി​ലെ സിസിടിവി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പോ‌​ലീ​സ് മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത സു​ജി​ത്തി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<