ടെ​സ്റ്റ് റാ​ങ്കിം​ഗ്: ആ​ദ്യ​പ​ത്തി​ലേ​ക്ക് അ​ടി​ച്ചു​ക​യ​റി ജ​യ്സ്വാ​ൾ; ബൗ​ള​ർ​മാ​രി​ൽ ബും​റ ത​ന്നെ
ടെ​സ്റ്റ് റാ​ങ്കിം​ഗ്: ആ​ദ്യ​പ​ത്തി​ലേ​ക്ക് അ​ടി​ച്ചു​ക​യ​റി ജ​യ്സ്വാ​ൾ; ബൗ​ള​ർ​മാ​രി​ൽ ബും​റ ത​ന്നെ
Wednesday, March 6, 2024 4:01 PM IST
ദു​ബാ​യ്: ഐ​സി​സി ടെ​സ്റ്റ് ബാ​റ്റ​ര്‍​മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ആ​ദ്യ പ​ത്തി​ൽ ഇ​ടം​പി​ടി​ച്ച് യു​വ​താ​രം യ​ശ​സ്വി ജ​യ്സ്വാ​ൾ. ര​ണ്ടു​സ്ഥാ​ന​ങ്ങ​ൾ ക​യ​റി പ​ത്താ​മ​താ​ണ് താ​രം. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ മി​ന്നും പ്ര​ക​ട​ന​മാ​ണ് യ​ശ​സ്വി​ക്ക് ഗു​ണ​മാ​യ​ത്.

അ​തേ​സ​മ​യം, ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​മ്പ​ര ക​ളി​ച്ചി​ല്ലെ​ങ്കി​ലും സൂ​പ്പ​ർ​താ​രം വി​രാ​ട് കോ​ഹ്‌​ലി ആ​ദ്യ​പ​ത്തി​ൽ ത​ന്നെ ഇ​ടം​പി​ടി​ച്ചു. എ​ട്ടാം സ്ഥാ​ന​ത്തു​ള്ള കോ​ഹ്‌​ലി മാ​ത്ര​മാ​ണ് യ​ശ​സ്വി​ക്കു പു​റ​മേ ആ​ദ്യ​പ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ താ​രം. അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ ര​ണ്ടു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി 11-ാം സ്ഥാ​ന​ത്തെ​ത്തി.

ബാ​റ്റ​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ന്യൂ​സി​ല​ന്‍​ഡ് മു​ൻ നാ​യ​ക​ൻ കെ​യ്ന്‍ വി​ല്യം​സ​ണ്‍ ത​ന്നെ​യാ​ണ് ഒ​ന്നാ​മ​ത്. ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രെ ആ​ദ്യ ടെ​സ്റ്റി​ൽ മോ​ശം പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചെ​ങ്കി​ലും റാ​ങ്കിം​ഗി​ൽ തി​രി​ച്ച​ടി​യാ​യി​ല്ല. ഇ​ന്ത്യ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ജോ ​റൂ​ട്ടാ​ണ് ര​ണ്ടാ​മ​ത്. ഓ​സ്ട്രേ​ലി​യ​ന്‍ മു​ൻ നാ​യ​ക​ൻ സ്റ്റീ​വ​ന്‍ സ്മി​ത്ത് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് വീ​ണു.


കി​വീ​സ് താ​രം ഡാ​രി​ല്‍ മി​ച്ച​ല്‍, പാ​ക് താ​രം ബാ​ബ​ര്‍ അ​സം, ഓ​സീ​സ് താ​രം ഉ​സ്മാ​ന്‍ ഖ​വാ​ജ, ശ്രീ​ല​ങ്ക​യു​ടെ ദി​മു​ത് ക​രു​ണാ​ര​ത്‌​നെ എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം ഏ​ഴു​വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ളി​ല്‍. ഇം​ഗ്ലീ​ഷ് താ​രം ഹാ​രി ബ്രൂ​ക്ക് ആ​ണ് ഒ​മ്പ​താ​മ​ൻ.

അ​തേ​സ​മ​യം, ബൗ​ള​ര്‍​മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​ന്‍ പേ​സ​ര്‍ ജ​സ്പ്രി​ത് ബും​റ ത​ന്നെ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ആ​ര്‍. അ​ശ്വി​ൻ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ക​ഗീ​സോ റ​ബാ​ഡ​യാ​ണ് മൂ​ന്നാ​മ​ത്.

ഓ​സീ​സ് താ​ര​ങ്ങ​ളാ​യ ജോ​ഷ് ഹേ​സ​ല്‍​വു​ഡ്, പാ​റ്റ് ക​മ്മി​ന്‍​സ്, ന​ഥാ​ന്‍ ല​യ​ണ്‍ എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം ആ​റു​വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ളി​ൽ. ഇ​ന്ത്യ​ൻ താ​രം ര​വീ​ന്ദ്ര ജ​ഡേ​ജ, ശ്രീ​ല​ങ്ക​ൻ താ​രം പ്ര​ഭാ​ത് ജ​യ​സൂ​ര്യ, ഇം​ഗ്ലീ​ഷ് താ​രം ജെ​യിം​സ് ആ​ന്‍​ഡേ​ഴ്‌​സ​ണ്‍, കി​വീ​സ് താ​രം കെ​യ്ല്‍ ജെ​യ്മി​സ​ണ്‍ എ​ന്നി​വ​രാ​ണ് തൊ​ട്ടു​പി​ന്നി​ൽ.

ടെ​സ്റ്റ് ഓ​ള്‍​റൗ​ണ്ട​ര്‍​മാ​രു​ടെ പ​ട്ടി​ക​യി​ല്‍ ര​വീ​ന്ദ്ര ജ​ഡേ​ജ ത​ന്നെ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. അ​ശ്വ​ന്‍ ര​ണ്ടാ​മ​തും അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്തു​മു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<