റാ​യ്ബ​റേ​ലി​യി​ൽ പ്രി​യ​ങ്ക, വ​യ​നാ​ട്ടി​ലും അ​മേ​ഠി​യി​ലും രാ​ഹു​ലും മ​ത്സ​രി​ച്ചേ​ക്കും
റാ​യ്ബ​റേ​ലി​യി​ൽ പ്രി​യ​ങ്ക, വ​യ​നാ​ട്ടി​ലും അ​മേ​ഠി​യി​ലും രാ​ഹു​ലും മ​ത്സ​രി​ച്ചേ​ക്കും
Wednesday, March 6, 2024 8:39 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഹു​ൽ ഗാ​ന്ധി അ​മേ​ഠി​യി​ലും വ​യ​നാ​ട്ടി​ലും മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. റാ​യ്ബ​റേ​ലി​യി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത പ്രി​യ​ങ്ക ഗാ​ന്ധി​യും എ​ഐ​സി​സി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം.

വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കു​ന്ന കേ​ന്ദ്ര തെ​ര​ഞ്ഞ​ടു​പ്പ് സ​മി​തി യോ​ഗം ഇ​ത് ച​ര്‍​ച്ച ചെ​യ്യും. ഈ ​ആ​ഴ്ച​യോ​ടെ കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​വു​മു​ണ്ടാ​കും. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്മൃ​തി ഇ​റാ​നി​യോ​ട് 55,000 ല്‍​പ്പ​രം വോ​ട്ടു​ക​ള്‍​ക്കാ​ണ് സി​റ്റിം​ഗ് എം​പി​യാ​യി​രു​ന്ന രാ​ഹു​ല്‍ അ​മേ​ഠി​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത്.

അ​തേ​സ​മ​യം വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് റി​ക്കാ​ര്‍​ഡ് ഭൂ​രി​പ​ക്ഷം നേ​ടി വി​ജ​യി​ക്കു​ക​യും ചെ​യ്തു. ഇ​ത്ത​വ​ണ ഉ​ത്ത​രേ​ന്ത്യ​യി​ല്‍ നി​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ നി​ല​പാ​ട്. അ​മേ​ഠി​ക്ക് പ​ക​രം മ​റ്റൊ​രു മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​ത്താ​ല്‍ പേ​ടി​ച്ച്‌ മാ​റു​ക​യാ​ണെ​ന്ന ആ​ക്ഷേ​പം ഉ​യ​രും.


രാ​ഹു​ല്‍ വീ​ണ്ടും മ​ത്സ​രി​ക്കാ​നെ​ത്തു​ന്ന​തോ​ടെ അ​മേ​ഠി മ​ണ്ഡ​ലം തി​രി​കെ പി​ടി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും. തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ല്‍ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ അ​ര​ങ്ങേ​റ്റ​മാ​കും റാ​യ്ബ​റേ​ലി​യി​ലെ മ​ത്സ​രം.

കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളെ വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യ​പ്പി​ച്ച മ​ണ്ഡ​ല​മാ​ണ് റാ​യ്ബ​റേ​ലി. ക​ഴി​ഞ്ഞ അ​ഞ്ച് ത​വ​ണ​യും സോ​ണി​യ ഗാ​ന്ധി​യാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ലെ എം​പി. ഇ​ത്ത​വ​ണ ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ല്‍ ലോ​ക്‌​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും ത​നി​ക്ക് ന​ല്‍​കി​യ പി​ന്തു​ണ തു​ട​ര്‍​ന്നും വേ​ണ​മെ​ന്നും മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍​മാ​രോ​ട് സോ​ണി​യ അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<