ഗൂ​ഗി​ൾ എ​ഐ ടെ​ക്‌​നോ​ള​ജി വിവരങ്ങൾ മോ​ഷ്ടി​ച്ച​ ചൈ​നീ​സ് പൗ​ര​ൻ യു​എ​സി​ൽ അ​റ​സ്റ്റി​ൽ
ഗൂ​ഗി​ൾ എ​ഐ ടെ​ക്‌​നോ​ള​ജി വിവരങ്ങൾ മോ​ഷ്ടി​ച്ച​ ചൈ​നീ​സ് പൗ​ര​ൻ യു​എ​സി​ൽ അ​റ​സ്റ്റി​ൽ
Thursday, March 7, 2024 6:32 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ഗൂ​ഗി​ളി​ൽ നി​ന്ന് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക വി​ദ്യ വി​വ​ര​ങ്ങ​ൾ മോ​ഷ്ടി​ച്ച​തി​ന് ചൈ​നീ​സ് സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റെ അ​റ​സ്റ്റ് ചെ​യ്തു. ലി​യോ​ൺ ഡിം​ഗ്(38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ നാ​ല് കേ​സു​ക​ളു​ണ്ടെ​ന്ന് യു​എ​സ് അ​റ്റോ​ർ​ണി ജ​ന​റ​ൽ മെ​റി​ക് ഗാ​ർ​ല​ൻ​ഡ് പ​റ​ഞ്ഞു.

ര​ണ്ട് ചൈ​നീ​സ് ക​മ്പ​നി​ക​ളി​ൽ ര​ഹ​സ്യ​മാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്. ബു​ധ​നാ​ഴ്ച കാ​ലി​ഫോ​ർ​ണി​യ​യി​ലെ നെ​വാ​ർ​ക്കി​ൽ നി​ന്നു​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ണ്ട് ചൈ​നീ​സ് ക​മ്പ​നി​ക​ളി​ൽ ര​ഹ​സ്യ​മാ​യി ജോ​ലി ചെ​യ്യു​ന്ന ഇ​യാ​ൾ ഗൂ​ഗി​ളി​ന്‍റെ നെ​റ്റ്‌​വ​ർ​ക്കി​ൽ നി​ന്ന് ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ ത​ന്‍റെ സ്വ​കാ​ര്യ അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. ന​മ്മു​ടെ ദേ​ശീ​യ സു​ര​ക്ഷ​യെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ​യും മ​റ്റ് നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ​യും മോ​ഷ​ണം നീ​തി​ന്യാ​യ വ​കു​പ്പ് അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് മെ​റി​ക് ഗാ​ർ​ല​ൻ​ഡ് പ​റ​ഞ്ഞു.


അ​മേ​രി​ക്ക​യി​ൽ വി​ക​സി​പ്പി​ച്ച സെ​ൻ​സി​റ്റീ​വ് ടെ​ക്നോ​ള​ജി​ക​ൾ കൈ​വ​ശം വ​യ്ക്കാ​ൻ പാ​ടി​ല്ലാ​ത്ത​വ​രു​ടെ കൈ​ക​ളി​ൽ എ​ത്തു​ന്ന​ത് ഞ​ങ്ങ​ൾ ത​ട​യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<