വി​മാ​നം വൈ​കി​പ്പി​ക്കാ​ൻ ബോം​ബ് ഭീ​ഷ​ണി; യു​വാ​വ് അ​റ​സ്റ്റി​ൽ‌
വി​മാ​നം വൈ​കി​പ്പി​ക്കാ​ൻ ബോം​ബ് ഭീ​ഷ​ണി; യു​വാ​വ് അ​റ​സ്റ്റി​ൽ‌
Thursday, March 7, 2024 7:09 AM IST
ബം​ഗു​ളൂ​രു: ബം​ഗു​ളൂ​രു​വി​ൽ വി​മാ​നം വൈ​കി​പ്പി​ക്കാ​ൻ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ ആ​ൾ അ​റ​സ്റ്റി​ൽ. ആ​കാ​ശ എ​യ​റി​ന് നേ​രെ​യാ​ണ് ബോം​ബ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ ബം​ഗു​ളൂ​രു​വി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ വി​ലാ​സ് ബ​ക​ഡെ(42)​യെ ബം​ഗു​ളൂ​രു​വി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​താ​യി മും​ബൈ പോ​ലീ​സ് അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി 24ന് ​വൈ​കു​ന്നേ​രം മും​ബൈ​യി​ൽ നി​ന്ന് ബം​ഗു​ളൂ​രു​വി​ലേ​ക്ക് വ​രാ​ൻ ഇ​യാ​ളു​ടെ ഭാ​ര്യ ആ​കാ​ശ എ​യ​റി​ൽ ടി​ക്ക​റ്റെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്താ​ൻ വൈ​കി. ഭാ​ര്യ ഇ​ക്കാ​ര്യം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​ക്ക​ഡെ ആ​കാ​ശ എ​യ​റി​ന്‍റെ ക​സ്റ്റ​മ​ർ കെ​യ​ർ സ​ർ​വീ​സി​ലേ​ക്ക് വി​ളി​ച്ച് വി​മാ​നം അ​ൽ​പ്പ​സ​മ​യം വൈ​കി​പ്പി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു.


എ​ന്നാ​ൽ ഇ​ത് സാ​ധ്യ​മ​ല്ലെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ വി​മാ​ന​ത്തി​ൽ ബോം​ബു​ണ്ടെ​ന്ന് ഇ​യാ​ൾ ഭീ​ഷ​ണി​മു​ഴ​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും സം​ശ​യ​ക​ര​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

തു​ട​ർ​ന്ന്, ഇ​യാ​ൾ​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും മൊ​ബൈ​ൽ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കോ​ട​തി പ്ര​തി​യെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<