എ​സ്പി എം​എ​ൽ​എ ഇ​ർ​ഫാ​ൻ സോ​ള​ങ്കി​യു​ടെ വ​സ​തി​യി​ൽ ഇ​ഡി പ​രി​ശോ​ധ​ന
എ​സ്പി എം​എ​ൽ​എ ഇ​ർ​ഫാ​ൻ സോ​ള​ങ്കി​യു​ടെ വ​സ​തി​യി​ൽ ഇ​ഡി പ​രി​ശോ​ധ​ന
Thursday, March 7, 2024 12:01 PM IST
ല​ക്നോ: കാ​ൺ​പൂ​രി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി എം​എ​ൽ‌​എ ഇ​ർ​ഫാ​ൻ സോ​ള​ങ്കി​യു​ടെ വ​സ​തി​യി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പ​രി​ശോ​ധ​ന. സ​ഹോ​ദ​ര​ൻ അ​ർ​ഷാ​ദി​ന്‍റെ സ്ഥാ​പ​ന​ത്തി​ലും ഇഡി പരിശോധന നടത്തി.

ഭൂമി ബ​ലം പ്ര​യോ​ഗി​ച്ച് കൈ​യേ​റാ​ൻ ശ്ര​മി​ച്ചു​വെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഇ​ർ​ഫാ​ൻ സോ​ള​ങ്കി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ്.

ഭൂ​മി കൈയേറ്റം, തീ​വെ​പ്പ്, വ്യാ​ജ ആ​ധാ​ർ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചു​ള്ള വി​മാ​ന​യാ​ത്ര, ബം​ഗ്ലാ​ദേ​ശി പൗ​ര​ന്മാ​ർ​ക്ക് വ്യാ​ജ ഇ​ന്ത്യ​ൻ പൗ​ര​ത്വം ന​ൽ​കി​യ​തു​ൾ​പ്പെ​ടെ 17 കേ​സു​ക​ളി​ൽ എം​എ​ൽ​എ​യ്‌​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.


നേ​ര​ത്തെ, അ​ടു​ത്തി​ടെ ന​ട​ന്ന രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​ൻ സോ​ള​ങ്കി അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, കോ​ട​തി ഇ​യാ​ളു​ടെ അ​പേ​ക്ഷ ത​ള്ളു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<