മാ­​വോ­​യി­​സ്­​റ്റ് കേസ്; പ്ര­​ഫ. സാ­​യ്​ബാ­​ബ ജ­​യി​ല്‍­​ മോ­​ചിത­​­​നാ­​യി
മാ­​വോ­​യി­​സ്­​റ്റ് കേസ്; പ്ര­​ഫ. സാ­​യ്​ബാ­​ബ ജ­​യി​ല്‍­​ മോ­​ചിത­​­​നാ­​യി
Thursday, March 7, 2024 1:38 PM IST
മും​ബൈ: മാ­​വോ­​യി­​സ്­​റ്റ് ബ­​ന്ധം ആ­​രോ­​പി­​ച്ചു­​ള്ള കേ­​സി​ല്‍ ത­​ട­​വി­​ലാ­​യി­​രു­​ന്ന പ്ര­​ഫ. ജി.​എ​ന്‍.​സാ­​യ്​ബാ­​ബ ജ­​യി​ല്‍­​ മോ­​ചിത­​നാ­​യി. പ­​ത്ത് വ​ര്‍­​ഷ­​ത്തെ നി​യ­​മ­​പോ­​രാ­​ട്ട​ത്തി­​നൊ­​ടു­​വി­​ലാ­​ണ് നാ­​ഗ്­​പു​ര്‍ സെ​ന്‍­​ട്ര​ല്‍ ജ­​യി­​ലി​ല്‍­​നി­​ന്ന് മോ­​ചി­​ത­​നാ­​യ​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് സാ­​യ്​ബാ­​ബയെ ബോം​ബെ ഹൈ​ക്കോ​ട​തി നാ​ഗ്പു​ര്‍ ബെ​ഞ്ച് കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത്. വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സാ​യ്ബാ​ബ ന​ല്‍​കി​യ അ​പ്പീ​ല്‍ പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു വി​ധി.

ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലെ രാം ​ലാ​ല്‍ ആ​ന​ന്ദ് കോ​ള​ജി​ല്‍ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​യി​രി​ക്കെ​യാ​ണു മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് സാ​യ്ബാ​ബ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗ​ഡ്ചി​റോ​ളി​യി​ലെ കോ​ട​തി​യാ​ണ് 2017 ല്‍ ​സാ​യ്ബാ​ബ​യ്ക്കും ഡ​ല്‍​ഹി ജെ​എ​ന്‍​യു വി​ദ്യാ​ര്‍​ഥി ഹേം ​മി​ശ്ര, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ പ്ര​ശാ​ന്ത് സാം​ഗ്ലി​ക്ക​ര്‍, മ​ഹേ​ഷ് ടി​ര്‍​ക്കി, പാ​ണ്ഡു ന​രോ​തെ എ​ന്നി​വ​ര്‍​ക്കും ജീ​വ​പ​ര്യ​ന്തം ത​ട​വു വി​ധി​ച്ച​ത്.


മ​റ്റൊ​രു​പ്ര​തി വി​ജ​യ് ടി​ര്‍​ക്കി​ക്ക് 10 വ​ര്‍​ഷം ത​ട​വും വി​ധി​ച്ചു. ഇ​വ​രി​ൽ പാ​ണ്ഡു അ​സു​ഖ​ബാ​ധി​ത​നാ​യി ജ​യി​ലി​ല്‍ വ​ച്ച് മ​രി​ച്ചു.

യു​എ​പി​എ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ പാ​ലി​ച്ച​ല്ല വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി​ക​ളെ​ന്നു വി​ല​യി​രു​ത്തി പ്ര​തി​ക​ളെ ബോം​ബെ ഹൈ​ക്കോ​ട​തി ന​വം​ബ​ർ 2022ല്‍ ​വി​ട്ട​യ​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഹൈ​ക്കോ​ട​തി വി​ധി സ്‌​റ്റേ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ മോ​ച​നം വൈ​കു​ക​യാ​യി​രു​ന്നു. വി​ധി ത​ട​ഞ്ഞ സു​പ്രീം​കോ​ട​തി വി​ഷ​യം വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<