വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന മൃ​ഗ​ങ്ങ​ളെ ക​ട​ത്താ​ൻ​ശ്ര​മം; ഇ​ന്ത്യ​ക്കാ​ർ ബാ​ങ്കോ​ക്കി​ൽ പി​ടി​യി​ൽ
വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന മൃ​ഗ​ങ്ങ​ളെ ക​ട​ത്താ​ൻ​ശ്ര​മം; ഇ​ന്ത്യ​ക്കാ​ർ ബാ​ങ്കോ​ക്കി​ൽ പി​ടി​യി​ൽ
Thursday, March 7, 2024 4:02 PM IST
ബാ​ങ്കോ​ക്ക്: വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന മൃ​ഗ​ങ്ങ​ളെ ക​ട​ത്താ​ൻ ശ്ര​മി​ച്ചു ആ​റ് ഇ​ന്ത്യ​ക്കാ​ർ ബാ​ങ്കോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ൽ.

പാ​ണ്ട അ​ട​ക്കം നി​ര​വ​ധി മൃ​ഗ​ങ്ങ​ളെ താ​യ്‍​ല​ൻ​ഡി​ൽ നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്ന് പാ​മ്പും പ​ല്ലി​യും അ​ട​ക്കം 87 മൃ​ഗ​ങ്ങ​ളെ പി​ടി​കൂ​ടി. ചെ​ക്ക് ഇ​ൻ ചെ​യ്ത ല​ഗേ​ജി​നു​ള്ളി​ൽ നി​ന്നാ​ണ് ഇ​വ​യെ ക​ണ്ടെ​ത്തി​യ​ത്.


ബാ​ങ്കോ​ക്കി​ൽ​നി​ന്ന് മും​ബൈ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രാ​യി​രു​ന്നു ഇ​വ​ർ. ഇ​വ​രി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത മൃ​ഗ​ങ്ങ​ൾ വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​യാ​ണ്. താ​യ്‍​ല​ൻ​ഡി​ൽ 10 വ​ർ​ഷം വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്.

അ​തേ​സ​മ​യം, മ​റ്റു വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല. ഇ​ന്ത്യ​ക്കാ​രാ​യ ഇ​വ​രു​ടെ പേ​രു വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​തേ​യു​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<