കാ​ലി​ക്ക​റ്റ്, സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല വി​സി​മാ​രെ പു​റ​ത്താ​ക്കി
കാ​ലി​ക്ക​റ്റ്, സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല  വി​സി​മാ​രെ പു​റ​ത്താ​ക്കി
Thursday, March 7, 2024 7:29 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന​ത്തി​ൽ യു​ജി​സി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്നു ക​ണ്ടെ​ത്തി‌‌​യ​തി​നെ തു​ട​ർ​ന്ന് കാ​ലി​ക്ക​റ്റ്, സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല വി​സി​മാ​രെ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പു​റ​ത്താ​ക്കി.

കാ​ലി​ക്ക​റ്റ് വി​സി ഡോ.​ എം.​ജ‌​യ​രാ​ജ്, സം​സ്കൃ​ത വിസി​ ഡോ.​എം.​വി.​നാ​രാ​യ​ണ​ൻ എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി‌​ത്. ഇ​വ​രെ പു​റ​ത്താ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച കേ​സി​ൽ ഹി​യ​റിം​ഗ് ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് കോ​ട​തി നി​ർ​ദേ​ശി​ച്ച ആ​റാ​ഴ്ച​സ​മ​യം വ്യാ​ഴാ​ഴ്ച ക​ഴി​യാ​നി​രി​ക്കെ​യാ​ണ് ന​ട​പ​ടി.

സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ലാ വി​സി നി​യ​മ​ന​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ​ട്ടി​ക​യി​ൽ നാ​രാ​യ​ണ​ന്‍റെ പേ​രു​മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. മൂ​ന്നു പേ​രു​ൾ​പ്പെ​ടു​ന്ന പാ​ന​ൽ ചാ​ൻ​സ​ല​ർ​ക്ക് ന​ൽ​ക​ണ​മെ​ന്നാ​ണ് ച​ട്ടം.


കാ​ലി​ക്ക​റ്റ് വി​സി തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. ഓ​പ്പ​ൺ, ഡി​ജി​റ്റ​ൽ വി​സി​മാ​രു​ടെ കാ​ര്യ​ത്തി​ൽ യു​ജി​സി​യു​ടെ അ​ഭി​പ്രാ​യം തേ​ടി.

ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല വി​സി മു​ബാ​റ​ക് പാ​ഷാ രാ​ജി​ക്ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും ഗ​വ​ർ​ണ​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.​വി​സി​മാ​രെ പു​റ​ത്താ​ക്കി​ക്കൊ​ണ്ടു​ള്ള ഓ​ർ​ഡ​ർ ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്ന് രാ​ജ് ഭ​വ​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<