വ്യാജ മരുന്ന് നിർമാണം; ഡൽഹിയിൽ പത്തുപേർ പിടിയിൽ
Friday, March 8, 2024 6:28 AM IST
ന്യൂഡൽഹി: വ്യാജ മരുന്ന് നിർമാണത്തിലും വിതരണത്തിലുമേർപ്പെട്ടിരുന്ന പത്തുപേർ പിടിയിൽ. ഡൽഹിയിൽ വ്യാഴാഴ്ചയാണ് സംഭവം.
വ്യാജ മരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസിന് നേരത്തേ ലഭിച്ചിരുന്നു. തുടർന്ന് വിഷയത്തിൽ അന്വേഷണം നടത്താനായി ക്രൈം ബ്രാഞ്ച് മുന്ന് സംഘങ്ങളെ രൂപീകരിച്ചിരുന്നു. ഇതിനിടെ നടന്ന വാഹനപരിശോധനയിലാണ് വലിയ അളവിൽ വ്യാജ മരുന്നുകളുമായി രണ്ട് പ്രതികൾ പിടിയിലായത്.
തുടർന്ന് യമുന മേഘലയിൽനിന്ന് മൂന്നുപേരും ഉത്തം നഗറിൽനിന്ന് ഒരാളും പിടിയിലായി. വ്യാജ മരുന്ന് നിർമിച്ച് മെഡിക്കൽ സ്റ്റോറുകളിൽ വിതരണം ചെയ്യുകയായിരുന്നു പ്രതികൾ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.