""ബെ­​ഹ്‌​റ­​യെ ക­​ണ്ടി­​ട്ട് ഒ­​ന്ന­​ര­​വ​ര്‍­​ഷ­​മാ­​യി''; ; തെ­​ളി­​വ് ന​ല്‍­​കാ​ന്‍ കോ​ണ്‍­​ഗ്ര­​സി­​നെ വെ​ല്ലു­​വി­​ളി​ച്ച് പ­​ത്മ­​ജ
""ബെ­​ഹ്‌​റ­​യെ ക­​ണ്ടി­​ട്ട് ഒ­​ന്ന­​ര­​വ​ര്‍­​ഷ­​മാ­​യി''; ; തെ­​ളി­​വ് ന​ല്‍­​കാ​ന്‍ കോ​ണ്‍­​ഗ്ര­​സി­​നെ വെ​ല്ലു­​വി­​ളി​ച്ച് പ­​ത്മ­​ജ
Saturday, March 9, 2024 1:47 PM IST
തി​രു​വ​ന​ന്ത​പു​രം: ബി­​ജെ­​പി പ്ര­​വേ­​ശ­​ന­​ത്തി­​ന് പി­​ന്നി​ല്‍ മു​ന്‍ ഡി​ജി​പി​യും കൊ​ച്ചി മെ​ട്രോ എം​ഡി​യു​മാ​യ ലോ​ക്‌​നാ​ഥ് ബെ​ഹ്റ​യാ­​ണെ­​ന്ന ആ­​രോ​പ­​ണം ത­​ള്ളി പ­​ത്മ­​ജ വേ​ണു­​ഗോ­​പാ​ല്‍. ഇ­​തി­​ന് തെ­​ളി­​വ് ന​ല്‍­​കാ​ന്‍ കോ​ണ്‍­​ഗ്ര­​സി­​നെ പ­​ത്മ­​ജ വെ​ല്ലു­​വി­​ളി​ച്ചു.

താ​ന്‍ ബെ­​ഹ്‌​റ­​യെ ക­​ണ്ടി­​ട്ട് ഒ­​ന്ന­​ര­​വ​ര്‍­​ഷ­​മാ­​യി. സ്വ­​ന്തം നി­​ല­​യ്­​ക്കു­​ള്ള തീ​രു​മാ​ന­​മാ­​ണ് ബി­​ജെ­​പി പ്ര­​വേ­​ശ­​ന­​മെ​ന്നും പ­​ത്മ­​ജ പ­​റ​ഞ്ഞു. ത­​ന്‍റെ സ്വ­​ന്തം മ­​ണ്ഡ­​ല­​ത്തി​ല്‍­​പോ​ലും ത­​ന്നെ കാ­​ലു­​കു­​ത്തി­​ക്കാ​ന്‍ കോ​ണ്‍­​ഗ്ര­​സി­​ലെ ചി­​ല​ര്‍ അ­​നു­​വ­​ദി­​ച്ചി­​രു­​ന്നി­​ല്ലെ​ന്നും പ­​ത്മ­​ജ വി­​മ​ര്‍­​ശി​ച്ചു.

പ­​ത്മജ­​യു­​ടെ ബി­​ജെ­​പി പ്ര­​വേ­​ശ­​ന­​ത്തി­​ന് വേ­​ണ്ടി ഒ­​രു ഐ­​പി​എ­​സ് ഉ­​ദ്യോ­​ഗ­​സ്ഥ​ന്‍ പ്ര­​വ​ര്‍­​ത്തി­​ച്ചെ­​ന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ­​ശ​ന്‍ നേ­​ര​ത്തേ ആ­​ക്ഷേ­​പം ഉ­​ന്ന­​യി­​ച്ചി­​രു​ന്നു. എ​ന്നാ​ൽ ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യാ​ണെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ ഇ​ന്ന് രാ​വി​ലെ പ​റ​ഞ്ഞു. ബെ​ഹ്‌​റ​യ്ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യും ന​ല്ല ബ​ന്ധ​മാ​ണു​ള്ള​ത്.


കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന കാ​ലം മു​ത​ല്‍ ത​ന്‍റെ കു​ടും​ബ​വു​മാ​യി ബെ​ഹ്‌​റ​യ്ക്ക് ബ​ന്ധ​മു​ണ്ട്. അ​ക്കാ​ല​ത്ത് കെ. ​ക​രു​ണാ​ക​ര​നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ഈ ​ബ​ന്ധം ബി​ജെ​പി​ക്കാ​ര്‍ ഉ​പ​യോ​ഗി​ച്ച് കാ​ണു​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ ആരോപിച്ചിരുന്നു. പി­​ന്നാ­​ലെ പ​ത്മ­​ജ​യെ ബി­​ജെ­​പി­​യി­​ലെ­​ത്തി​ച്ച­​ത് ബെ­​ഹ്‌­​റ­​യാ­​ണെ­​ന്ന­​തി­​ന് തെ­​ളി­​വു­​ണ്ടെ­​ന്ന് കെ.​സി​.വേ​ണു­​ഗോ­​പാ­​ലും പ്ര​തി​ക​രി​ച്ചി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<