ലോ​ക സു​ന്ദ​രി​യാ​യി ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ ക്രി​സ്റ്റീ​ന പി​സ്‌​കോ​വ
ലോ​ക സു​ന്ദ​രി​യാ​യി ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ ക്രി​സ്റ്റീ​ന പി​സ്‌​കോ​വ
Sunday, March 10, 2024 7:05 AM IST
മും​ബൈ: ലോ​ക​സൗ​ന്ദ​ര്യ കി​രീ​ടം നേ​ടി മി​സ് ചെ​ക്ക് റി​പ്പ​ബ്ലി​ക്കിന്‍റെ ക്രി​സ്റ്റീ​ന പി​സ്‌​കോ​വ. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 112 സു​ന്ദ​രി​മാ​രാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

മും​ബൈ​യി​ല്‍ ന​ട​ന്ന ഫൈ​ന​ലി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ മി​സ് വേ​ള്‍​ഡാ​യ ക​രോ​ലി​ന ബി​ലാ​വ്‌​സ്‌​ക ക്രി​സ്റ്റീ​ന​യെ കി​രീ​ട​മ​ണി​യി​ച്ചു.

ക്രി​സ്റ്റീ​ന​യ്‌​ക്കൊ​പ്പം മി​സ് ബോ​ട്‌​സ്വാ​ന, മി​സ് ട്രി​നി​ഡാ​ഡ് ആ​ന്‍റ് ടൊ​ബാ​ഗോ, മി​സ് ലെ​ബ​ന​ന്‍ എ​ന്നി​വ​രാ​ണ് അ​വ​സാ​ന നാ​ലി​ലെ​ത്തി​യ​ത്. ര​ണ്ടാം സ്ഥാ​നം മി​സ് ബോ​ട്‌​സ്വാ​ന ലെ​സെ​ഗോ ചോം​ബോ സ്വ​ന്ത​മാ​ക്കി.


മി​സ് ലെ​ബ​ന​ന്‍ യാ​സ്മി​ന്‍ സൈ​തൗ​ണി​നാ​ണ് മൂ​ന്നാം സ്ഥാ​നം. മി​സ് ഇ​ന്ത്യ സി​നി ഷെ​ട്ടി​ക്ക് അ​വ​സാ​ന എ​ട്ടി​ല്‍ ഇ​ടം നേ​ടാ​ന്‍ മാ​ത്ര​മേ ക​ഴി​ഞ്ഞു​ള്ളു.

28 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് മി​സ് വേ​ള്‍​ഡ് മ​ത്സ​രം ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന​ത്. 1996ല്‍ ​ബം​ഗ​ളൂ​രു​വി​ലാ​ണ് ഇ​തി​ന് മു​മ്പ് ഇ​ന്ത്യ​യി​ല്‍ മി​സ് വേ​ള്‍​ഡ് മ​ത്സ​രം ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<