വ​ര്‍­​ക്ക­​ല­​യി­​ലു­​ണ്ടാ​യ­​ത് ഗു­​രു­​ത­​ര വീ​ഴ്­​ച; ഫ്ലോ​ട്ടിം­​ഗ് ബ്രി­​ഡ്­​ജി­​ന്‍റെ നി​ര്‍­​മാ­​ണം തീ​ര­​ദേ​ശ ച­​ട്ട­​ങ്ങ​ള്‍ പാ­​ലി­​ക്കാ​തെ
വ​ര്‍­​ക്ക­​ല­​യി­​ലു­​ണ്ടാ​യ­​ത് ഗു­​രു­​ത­​ര വീ​ഴ്­​ച; ഫ്ലോ​ട്ടിം­​ഗ് ബ്രി­​ഡ്­​ജി­​ന്‍റെ നി​ര്‍­​മാ­​ണം തീ​ര­​ദേ​ശ ച­​ട്ട­​ങ്ങ​ള്‍ പാ­​ലി­​ക്കാ​തെ
Sunday, March 10, 2024 1:01 PM IST
തി­​രു­​വ­​ന­​ന്ത­​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ ഫ്ലോ​ട്ടിം​ഗ് ബ്രി​ഡ്ജി​ന്‍റെ കൈ​വ​രി ത​ക​ര്‍​ന്ന് സ​ഞ്ചാ​രി­​ക​ള്‍ ക­​ട­​ലി​ല്‍ വീ­​ണ­ സം­​ഭ­​വ­​ത്തി​ല്‍ കൂ­​ടു­​ത​ല്‍ വി­​വ­​ര­​ങ്ങ​ള്‍ പു­​റ​ത്ത്. തീ​ര​ദേ​ശ പ​രി​പാ​ല​ന ച­​ട്ട​ങ്ങ​ള്‍ പാ­​ലി­​ക്കാ­​തെ­​യാ​ണ് ബ്രി­​ഡ്­​ജ് നി​ര്‍­​മി­​ച്ച­​ത്.

കോ­​സ്­​റ്റ​ല്‍ സോ​ണ്‍ മാ­​നേ­​ജ്‌­​മെ​ന്‍റ് അ­​തോ­​റി­​റ്റി­​യു­​ടെ(​കെ­​സി​സെ​ഡ്എം­​എ) അ­​നു​മ­​തി വാ­​ങ്ങാ­​തെ­​യാ­​ണ് നി​ര്‍­​മാ­​ണം ന­​ട­​ത്തി­​യ​ത്. തീ​ര​ത്തെ ഏ​ത് ത​രം നി​ര്‍​മാ​ണ പ്ര­​വ​ര്‍­​ത്ത​ന​ങ്ങ​ള്‍​ക്കും കെ­​സി​സെ​ഡ്എം​എ​യു​ടെ അ​നു​മ​തി വേ​ണ​മെ​ന്നാ​ണ് ച­​ട്ടം. എ­​ന്നാ​ല്‍ താ­​ത്­​ക്കാ​ലി­​ക നി​ര്‍­​മാ­​ണ­​മാ­​യ­​തി­​നാ​ല്‍ അ­​നു​മ­​തി വേ­​ണ്ടെ­​ന്നാ­​ണ് ഡി­​റ്റി­​പി­​സി­​യു­​ടെ​യും അ­​ഡ്വ­​ഞ്ച​ര്‍ ടൂ­​റി­​സം പ്ര­​മേ­​ഷ​ന്‍ സൊ­​സൈ­​റ്റി­​യു­​ടെ​യും വാ​ദം.

ഫ്ലോ​ട്ടിം­​ഗ് ബ്രി­​ഡ്­​ജ് പ്ര­​വ​ര്‍­​ത്തി­​പ്പി­​ച്ച­​തി​ലും ഗു­​രു­​ത­​ര വീ­​ഴ്­​ച­​യു­​ണ്ടാ­​യെ­​ന്ന് വ​ര്‍​ക്ക​ല മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​എം.​ലാ­​ജി പ്ര­​തി­​ക­​രി​ച്ചു. വേ​ലി​യേ​റ്റ സ​മ­​യ​ത്ത് ബ്രി​ഡ്ജ് പ്ര​വ​ര്‍­​ത്തി­​പ്പി­​ക്കാ​ന്‍ പാ­​ടി​ല്ലാ­​യി­​രു­​ന്നു.


ബ്രി­​ഡ്­​ജി​ന് കൂ​ടു​ത​ല്‍ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ നേ​ര​ത്തെ ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടി­​രു​ന്നു. പൂ​ര്‍​ണ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​തെ ഇ​നി ന​ട​ത്തി​പ്പി​ന് അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ­​ദ്ദേ­​ഹം അ­​റി­​യി​ച്ചു.

നി​ര്‍­​മാ­​ണം പൂ​ര്‍­​ത്തി­​യാ­​യി മൂ­​ന്ന് മാ­​സം മാ​ത്രം പി­​ന്നി­​ടു­​മ്പോ­​ഴാ­​ണ് ശ­​നി­​യാ​ഴ്­​ച ബ്രി­​ഡ്­​ജി­​ന്‍റെ കൈ​വ­​രി ത­​ക​ര്‍­​ന്ന് 15 പേ​ര്‍ ക­​ട­​ലി​ല്‍ വീ­​ണ​ത്. അ­​പ­​ക­​ട­​ത്തി​ല്‍ നാ­​ല് പേ​ര്‍­​ക്ക് ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ​റ്റു. ഒ­​രാ­​ളു­​ടെ നി­​ല അ​തീ­​വ ഗു­​രു­​ത­​ര­​മാ­​യി തു­​ട­​രു­​ക­​യാ​ണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<