കേ­​ര­​ള സ​ര്‍­​വ­​ക­​ലാ​ശാ­​ല ക­​ലോ­​ത്സ­​വ­​ത്തി­​നി­​ടെ സം­​ഘ​ര്‍­​ഷം; പ്ര­​തി­​ഷേ­​ധി​ച്ച കെ­​എ­​സ്‌­​യു­​ക്കാ­​രെ അ­​റ­​സ്റ്റ് ചെ­​യ്­​ത് നീ​ക്കി
കേ­​ര­​ള സ​ര്‍­​വ­​ക­​ലാ​ശാ­​ല ക­​ലോ­​ത്സ­​വ­​ത്തി­​നി­​ടെ സം­​ഘ​ര്‍­​ഷം; പ്ര­​തി­​ഷേ­​ധി​ച്ച കെ­​എ­​സ്‌­​യു­​ക്കാ­​രെ അ­​റ­​സ്റ്റ് ചെ­​യ്­​ത് നീ​ക്കി
Sunday, March 10, 2024 11:49 AM IST
തി­​രു­​വ­​ന­​ന്ത­​പു​രം: കേ­​ര­​ള സ​ര്‍­​വ­​ക­​ലാ​ശാ­​ല ക­​ലോ­​ത്സ­​വ­​ത്തി­​നി­​ടെ സം­​ഘ​ര്‍­​ഷം. എ­​സ്­​എ­​ഫ്‌­​ഐ­​ക്കാ​ര്‍ വി­​ദ്യാ​ര്‍­​ഥി​ക­​ളെ മ​ര്‍­​ദി­​ക്കു­​ന്നെ­​ന്ന് ആ­​രോ­​പി­​ച്ച് പ്ര​ധാ­​ന വേ­​ദി­​യാ­​യ സെ​ന­​റ്റ് ഹാ­​ളി​ല്‍ പ്ര­​തി­​ഷേ­​ധി­​ച്ച കെ­​എ­​സ്‌​യു പ്ര­​വ​ര്‍­​ത്ത​ക­​രെ പോ­​ലീ­​സ് അ­​റ­​സ്­​റ്റ് ചെ­​യ്­​ത് നീ​ക്കി.

സം­​ഘാ­​ട­​ക​രും പോ­​ലീ​സും ചേ​ര്‍­​ന്ന് പ്ര­​തി­​ഷേ­​ധ­​ക്കാ­​രെ പു­​റ­​ത്താ­​ക്കി വാ­​തി​ല്‍ അ­​ട­​ച്ചു. പി­​ന്നീ­​ട് സെ​ന­​റ്റ് ഹാ­​ളി­​ന് മു­​ന്നി​ല്‍ കു­​ത്തി­​യി­​രു­​ന്ന് പ്ര­​തി­​ഷേ­​ധി­​ച്ച പ്ര­​വ​ര്‍­​ത്ത​ക­​രെ പോ­​ലീ­​സ് അ­​റ­​സ്റ്റ് ചെ­​യ്­​ത് നീ­​ക്കു­​ക­​യാ­​യി­​രു​ന്നു. എ­​ന്നാ​ല്‍ ഒ­​രു വി­​ഭാ​ഗ­​ത്തെ മാ​ത്രം തെ­​ര­​ഞ്ഞു­​പി­​ടി­​ച്ച് പോ­​ലീ­​സ് ന­​ട­​പ­​ടി­​യെ­​ടു­​ക്കു­​ന്നെ­​ന്ന് കെ­​എ­​സ്‌​യു ആ­​രോ­​പി​ച്ചു.

ക­​ലോ­​ത്സ­​വ വേ­​ദി­​യി​ല്‍ പ­​ല­​യി­​ട­​ങ്ങ­​ളി​ലും പ­​ല സ­​മ­​യ­​ത്താ­​യി എ­​സ്­​എ­​ഫ്‌­​ഐ­​ക്കാ​ര്‍ വി­​ദ്യാ​ര്‍­​ഥി­​ക­​ളെ മ​ര്‍­​ദി­​ക്കു­​ന്നെ​ന്ന് ആ​രോ​പി​ച്ചാ​ണ് രാ​വി​ലെ കെ­​എ­​സ്‌​യു­​ക്കാ​ര്‍ പ്ര­​ധാ­​ന സ്റ്റേ­​ജാ​യ സെ​ന­​റ്റ് ഹാ­​ളി­​ലേ­​ക്ക് ത­​ള്ളി­​ക്ക­​യ​റി​യ​ത്. കെ­​എ­​സ്‌​യു­​വി­​ന് ഭ­​ര­​ണ­​മു​ള്ള കോ­​ള­​ജു­​ക­​ളി­​ലെ വി­​ദ്യാ​ര്‍­​ഥി­​ക­​ളോ­​ട് എ­​സ്­​എ­​ഫ്‌­​ഐ വി­​രോ­​ധം തീ​ര്‍­​ക്കു­​ന്നു എ­​ന്നാ­​ണ് ആ­​രോ­​പ​ണം.


ഇ­​ന്ന് രാ­​വി­​ലെ തി­​രു­​വ­​ന­​ന്ത­​പു­​രം ലോ ​കോ­​ള­​ജി­​ലെ വി­​ദ്യാ​ര്‍­​ഥി​ക­​ളെ എ­​സ്­​എ­​ഫ്‌­​ഐ­​ക്കാ​ര്‍ മ​ര്‍­​ദി​ച്ചു. നെ­​ടു­​മ­​ങ്ങാ­​ട് അ­​ട­​ക്ക­​മു​ള്ള കോ­​ള­​ജു­​ക­​ളി­​ലെ വി­​ദ്യാ​ര്‍­​ഥി­​ക​ള്‍­​ക്ക് ക­​ഴി­​ഞ്ഞ ദി​വ­​സം മ​ര്‍­​ദ­​ന­​മേ­​റ്റെ​ന്നും പ­​രാ­​തി­ ഉ​യ​ർ​ന്നി​രു​ന്നു.

മ​ര്‍­​ദി­​ച്ച­​വ​ര്‍­​ക്കെ­​തി­​രേ കേ­​സെ­​ടു­​ക്ക­​ണ­​മെ​ന്നും ഇ​വ­​രെ അ­​റ­​സ്റ്റ് ചെ­​യ്യ­​ണ­​മെ​ന്നും ആ­​വ­​ശ്യ­​പ്പെ­​ട്ടാ­​ണ് കെ­​എ­​സ്‌­​യു പ്ര­​തി­​ഷേ­​ധം. എ­​സ്­​എ­​ഫ്‌­​ഐ­​ക്കാ​രും വേ­​ദി­​യി­​ലേ­​ക്ക് വ­​ന്ന­​തോ­​ടെ ഇ­​രു­​കൂ­​ട്ട​രും ചേ­​രി­​തി­​രി­​ഞ്ഞ് മു­​ദ്രാ­​വാ​ക്യം വി­​ളി​ച്ചു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കെ​എ​സ്‌​യു​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<