ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ഒ​ന്നാം​സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ച് ഇ​ന്ത്യ; മൂ​ന്ന് ഫോ​ർ​മാ​റ്റി​ലും ന​മ്പ​ർ‌ വ​ൺ
ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ഒ​ന്നാം​സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ച് ഇ​ന്ത്യ; മൂ​ന്ന് ഫോ​ർ​മാ​റ്റി​ലും ന​മ്പ​ർ‌ വ​ൺ
Sunday, March 10, 2024 2:09 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ച് ടീം ​ഇ​ന്ത്യ. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ 4-1 എ​ന്ന ആ​ധി​കാ​രി​ക ജ​യ​ത്തോ​ടെ​യാ​ണ് ഓ​സ്ട്രേ​ലി​യ​യെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി ഇ​ന്ത്യ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന ആ​ദ്യ ടെ​സ്റ്റി​ൽ തോ​റ്റ​തി​നു ശേ​ഷം, പ​ര​മ്പ​ര​യി​ലെ പി​ന്നീ​ടു​ള്ള എ​ല്ലാ മ​ത്സ​ര​ങ്ങ​ളും മി​ക​ച്ച മാ​ർ​ജി​നി​ല്‍ വി​ജ​യി​ച്ച് ഇ​ന്ത്യ തി​രി​ച്ചു​വ​ര​വു ന​ട​ത്തു​ക​യാ​യി​രു​ന്നു.

ധ​രം​ശാ​ല ടെ​സ്റ്റി​ലെ ഇ​ന്നിം​ഗ്സ് ജ​യ​ത്തി​ന് പി​ന്നാ​ലെ അ​ഞ്ച് റേ​റ്റിം​ഗ് പോ​യി​ന്‍റ് നേ​ടി​യ ഇ​ന്ത്യ​യ്ക്ക് 122 പോ​യി​ന്‍റു​ണ്ട്. ര​ണ്ടാ​മ​തു​ള്ള ഓ​സ്ട്രേ​ലി​യ​യ്ക്ക് 117 പോ​യി​ന്‍റും മൂ​ന്നാ​മ​തു​ള്ള ഇം​ഗ്ല​ണ്ടി​ന് 111 പോ​യി​ന്‍റു​മു​ണ്ട്. ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റ് ജ​യി​ച്ച ഓ​സ്ട്രേ​ലി​യ ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന ര​ണ്ടാം ടെ​സ്റ്റി​ല്‍ ജ​യി​ച്ചാ​ലും പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യെ മ​റി​ക​ട​ക്കാ​നാ​വി​ല്ല.


ഇ​തോ​ടെ ക്രി​ക്ക​റ്റി​ലെ മൂ​ന്ന് ഫോ​ർ​മാ​റ്റി​ലും ഇ​ന്ത്യ​യാ​ണ് ഒ​ന്നാം റാ​ങ്കി​ൽ. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ന്ത്യ ക്രി​ക്ക​റ്റി​ന്‍റെ മൂ​ന്ന് ഫോ​ര്‍​മാ​റ്റി​ലും ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത്. 2023 സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ ഈ ​വ​ര്‍​ഷം ജ​നു​വ​രി വ​രെ മൂ​ന്ന് ഫോ​ര്‍​മാ​റ്റി​ലും ഇ​ന്ത്യ ഒ​ന്നാ​മ​താ​യി​രു​ന്നു.

ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ 121 പോ​യ​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്ത് നി​ല്‍​ക്കു​മ്പോ​ള്‍ 118 പോ​യി​ന്‍റു​ള്ള ഓ​സ്ട്രേ​ലി​യ​യാ​ണ് ര​ണ്ടാ​മ​ത്. ട്വ​ന്‍റി-20 റാ​ങ്കിം​ഗി​ല്‍ 266 പോ​യി​ന്‍റു​മാ​യി ഇ​ന്ത്യ ഒ​ന്നാം സ്ഥാ​ന​ത്ത് നി​ല്‍​ക്കു​മ്പോ​ള്‍ ഇം​ഗ്ല​ണ്ട് 256 റേ​റ്റിം​ഗ് പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<