ഗാ​സ​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 13,000 പ​ല​സ്തീ​ൻ ഭീകരർ: നെ​ത​ന്യാ​ഹു
ഗാ​സ​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 13,000 പ​ല​സ്തീ​ൻ ഭീകരർ: നെ​ത​ന്യാ​ഹു
Monday, March 11, 2024 6:00 AM IST
ടെ​ൽ അ​വീ​വ്: ഗാ​സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 13,000 പ​ല​സ്തീ​ൻ "ഭീകരർ' ഉ​ണ്ടെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഒ​രു ജ​ർ​മ​ൻ പ​ത്ര​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

തെ​ക്ക​ൻ ഗാ​സ​യി​ലെ റ​ഫ​യി​ലേ​ക്ക് ഇ​സ്രാ​യേ​ലി​ന്‍റെ ആ​ക്ര​മ​ണം വി​പു​ലീ​ക​രി​ക്കു​ന്ന​ത് ഹ​മാ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​തി​നു പ്ര​ധാ​ന​മാ​ണെ​ന്ന് ജ​ർ​മനി​യി​ലെ ബി​ൽ​ഡ് പ​ത്ര​ത്തോ​ട് നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.


ഇ​സ്ര​യേ​ൽ-​ഹ​മാ​സ് ഏ​റ്റു​മു​ട്ട​ൽ അ​ഞ്ച് മാ​സം പി​ന്നി​ടു​മ്പോ​ൾ, പ​ല​സ്തീ​ൻ ആ​രോ​ഗ്യ അ​ധി​കാ​രി​ക​ൾ പ​റ​യു​ന്ന​ത് ഏ​ക​ദേ​ശം 31,000 പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു എ​ന്നാ​ണ്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 72 ശതമാനം സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണെ​ന്ന് ഗാ​സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<