വ​യോ​ധി​ക​നാ​യ ഭ​ർ​തൃ​പി​താ​വി​ന് ക്രൂ​ര​മ​ർ​ദ​നം; യു​വ​തി അ​റ​സ്റ്റി​ൽ
വ​യോ​ധി​ക​നാ​യ ഭ​ർ​തൃ​പി​താ​വി​ന് ക്രൂ​ര​മ​ർ​ദ​നം; യു​വ​തി അ​റ​സ്റ്റി​ൽ
Tuesday, March 12, 2024 11:01 AM IST
ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ വ​യോ​ധി​ക​നാ​യ ഭ​ർ​തൃ​പി​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ. മം​ഗു​ളൂ​രു​വി​ലെ കു​ൽ​ശേ​ഖ​റി​ലാ​ണ് സം​ഭ​വം.

87കാ​ര​നാ​യ പ​ത്മ​നാ​ഭ സു​വ​ർ​ണ എ​ന്ന​യാ​ൾ​ക്കാ​ണ് ക്രൂ​ര​പീ​ഡ​ന​മേ​റ്റ​ത്. പ​ത്മ​നാ​ഭ​യു​ടെ മ​ക​ന്‍റെ ഭാ​ര്യ ഉ​മാ ശ​ങ്ക​രി​യാ​ണ് ക്രൂ​ര​ത കാ​ണി​ച്ച​ത്. ഉ​മാ ശ​ങ്ക​രി ഒ​രു സ്റ്റീ​ൽ വാ​ക്കിം​ഗ് സ്റ്റി​ക്ക് ഉ​പ​യോ​ഗി​ച്ച് പ​ത്മ​നാ​ഭ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.


മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ പ​ത്മ​നാ​ഭ മം​ഗു​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​ത്മ​നാ​ഭ​യു​ടെ മ​ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ക​ർ​ണാ​ട​ക ഇ​ല​ക്‌​ട്രി​സി​റ്റി ബോ​ർ​ഡി​ൽ (കെ​ഇ​ബി) ജോ​ലി ചെ​യ്തി​രു​ന്ന ഉ​മാ ശ​ങ്ക​രി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ത്മ​നാ​ഭ​യു​ടെ ശ​രീ​ര​ത്ത് നി​ര​വ​ധി മു​റി​വു​ക​ളു​ണ്ടെ​ന്ന് ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ർ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു. പ​ത്മ​നാ​ഭ​യു​ടെ മ​ക​ൻ വി​ദേ​ശ​ത്താ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<