ഹ­​രി­​യാ­​ന­​യി​ല്‍ സ​ഖ്യം ത​ക​ർ​ന്നു; ഖ​ട്ട​ർ സ​ർ​ക്കാ​ർ രാ​ജി​വ​ച്ചു; ജെ­​ജെ​പി എംഎൽഎമാരെ ഒപ്പം ചേർക്കാൻ ബി­​ജെ​പി
ഹ­​രി­​യാ­​ന­​യി​ല്‍ സ​ഖ്യം ത​ക​ർ​ന്നു; ഖ​ട്ട​ർ സ​ർ​ക്കാ​ർ രാ​ജി​വ​ച്ചു; ജെ­​ജെ​പി എംഎൽഎമാരെ ഒപ്പം ചേർക്കാൻ ബി­​ജെ​പി
Tuesday, March 12, 2024 3:52 PM IST
ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി­​ജെ​പി- ജെ­​ജെ​പി(​ജ​ന്‍​നാ​യ​ക് ജ​ന​താ പാ​ര്‍​ട്ടി) സ​ഖ്യ മ​ന്ത്രി​സ​ഭ രാ​ജി​വ­​ച്ചു. ഖ­​ട്ട​ര്‍ രാ­​ജ്­​ഭ­​വ­​നി­​ലെ​ത്തി ഗ­​വ​ര്‍­​ണ​ര്‍­​ക്ക് രാ­​ജി​ക്ക­​ത്ത് കൈ­​മാ​റി.

ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി­​ലെ സീ­​റ്റ് വി­​ഭ­​ജ­​ന­​വു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് ഇ­​രു­​പാ​ര്‍­​ട്ടി­​ക​ള്‍­​ക്കു­​മി­​ടെയിൽ ഭി­​ന്ന­​ത രൂ­​ക്ഷ​മാ­​യ പ­​ശ്ചാ­​ത്ത­​ല­​ത്തി­​ലാ­​ണ് ന­​ട­​പ­​ടി. ദു​ഷ്യ​ന്ത് ചൗ­​ട്ടാ­​ല­​യു­​ടെ പാ​ര്‍­​ട്ടി​യാ​യ ജെ­​ജെ­​പി­​യു​ടെ അ­​ഞ്ച് എം­​എ​ല്‍­​മാ­​രെ പാ​ര്‍­​ട്ടി­​യി​ല്‍ ചേ​ര്‍­​ത്ത് ഒ­​റ്റ­​യ്­​ക്ക് സ​ര്‍­​ക്കാ​ര്‍ രൂ­​പീ­​ക­​രി­​ക്കു­​ക­​യാ­​ണ് ബി­​ജെ­​പി­​യു­​ടെ ല­​ക്ഷ്യം. പു​തി­​യ മ­​ന്ത്രി­​സ­​ഭ ഇ­​ന്ന് ത­​ന്നെ സ­​ത്യ­​പ്ര­​തി­​ജ്ഞ ചെ­​യ്‌­​തേ­​ക്കു­​മെ­​ന്നാ­​ണ് സൂ­​ച­​ന.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ­​ടു­​പ്പി​ല്‍ സം​സ്ഥാ​ന​ത്തെ പ​ത്ത് സീ​റ്റി​ലും ബി­​ജെ​പി ഒ​റ്റ​യ്ക്ക് മ­​ത്സ­​രി­​ക്കാ​ന്‍ തീ­​രു­​മാ­​നി­​ച്ച­​തോ­​ടെ ഇ­​രു­​കൂ­​ട്ട​ര്‍­​ക്കു­​മി­​ടെ ഭി­​ന്ന­​ത രൂ­​ക്ഷ­​മാ­​യി­​രു​ന്നു. ഹി​സാ​ര്‍, ഭി​വാ­​നി­-​മ​ഹേ​ന്ദ്ര­​ഗ​ഡ് മ​ണ്ഡ​ല​ങ്ങ​ള്‍ ത​ങ്ങ​ള്‍​ക്ക് വേ​ണ​മെ­​ന്ന ജെ​ജെ​പി­​യു­​ടെ ആ​വ​ശ്യം ബി­​ജെ​പി ത­​ള്ളി­​യ­​താ­​ണ് സ­​ഖ്യ­​ത്തി­​ന്‍റെ ത­​ക​ര്‍­​ച്ച­​യ്ക്ക് വ­​ഴി­​വ­​ച്ച​ത്.


2019ലെ ​നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​കെ​യു​ള്ള 90 സീ​റ്റി​ല്‍ 41 സീ​റ്റാ​ണ് ബി​ജെ​പി നേ​ടി​യ­​ത്. ജെ​ജെ​പി​യു​ടെ 10 എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച​ത്. ദു​ഷ്യ​ന്ത് ചൗ​ട്ടാ​ല​യെ ഉ​പ​മു​ഖ്യ​മ​ന്ത്രി­​യാ​ക്കി. ഏ­​ഴ് സ്വ​ത​ന്ത്ര എം​എ​ല്‍​എ​മാ​രി​ല്‍ ആ​റു പേ​രു​ടെ പി​ന്തു​ണ​യും സ​ര്‍​ക്കാ​രി​നു​ണ്ടാ​യി​രു­​ന്നു.

അ­​തേ­​സ­​മ​യം കു​രു​ക്ഷേ​ത്ര മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു­​ള്ള എം​പി നാ​യ​ബ് സിം­​ഗ് സൈ​നി​യെ​യാ​ണ് ബി​ജെ​പി മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി­​ക്കു­​ന്ന­​തെ­​ന്നാ­​ണ് വി­​വ​രം. രാ​ജി​വ​ച്ച മ​നോ​ഹ​ര്‍​ലാ​ല്‍ ഖ​ട്ട​റി​നെ ലോ​ക്‌­​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ര്‍​ണ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് മ​ത്സ​രി­​പ്പി­​ക്കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<