യു​പി​യി​ൽ കാ​ർ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു
യു​പി​യി​ൽ കാ​ർ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു
Thursday, March 14, 2024 4:16 AM IST
ല​ക്നോ: ഉ​ത്ത​ർ‌​പ്ര​ദേ​ശി​ൽ കാ​ർ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഗാ​സി​പു​രി​ലെ മാ​ർ​ക്ക​റ്റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പ്ര​ദേ​ശ​വാ​സി​യാ​യ സീ​താ​ദേ​വി(22)​യാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​മു​ണ്ടാ​ക്കി​യ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യും ചി​കി​ത്സ​യി​ലാ​യി​രു​ന്നെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.


അ​തേ​സ​മ​യം, പ​രി​ക്കേ​റ്റ​വ​രെ മ​റ്റു​ള്ള​വ​രെ ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​ഹ​നം റോ​ഡ​രി​കി​ലെ ക​ട​ക​ളി​ൽ ഇ​ടി​ച്ചു​ക​യ​റു​ന്ന​ത് സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<