ഗ്യാ​നേ​ഷ് കു­​മാ­​റും സു​ഖ്ബീ​ര്‍ സിം­​ഗും തെ​ര​ഞ്ഞെ​ടു​പ്പ് ക­​മ്മീ­​ഷ­​ണ­​റു­​മാ​ര്‍?; വി­​യോ­​ജി­​ച്ച് പ്ര­​തി​പ​ക്ഷം
ഗ്യാ​നേ​ഷ് കു­​മാ­​റും സു​ഖ്ബീ​ര്‍ സിം­​ഗും തെ​ര​ഞ്ഞെ​ടു​പ്പ് ക­​മ്മീ­​ഷ­​ണ­​റു­​മാ​ര്‍?; വി­​യോ­​ജി­​ച്ച് പ്ര­​തി​പ​ക്ഷം
Thursday, March 14, 2024 3:25 PM IST
ന്യൂ­​ഡ​ല്‍​ഹി: മു­​തി​ര്‍​ന്ന ഐ­​എ​എ­​സ് ഉ­​ദ്യോ­​ഗ­​സ്ഥ​രാ­​യ ഗ്യാ​നേ​ഷ് കു­​മാ​ര്‍, സു​ഖ്ബീ​ര്‍ സിം­​ഗ് സന്ധു എ­​ന്നി­​വ​രെ പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് ക­​മ്മീ­​ഷ­​ണ­​റു­​മാ­​രാ­​യി നി­​യ­​മി­​ച്ചെ­​ന്ന് റി­​പ്പോ​ര്‍­​ട്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് ക­​മ്മീ­​ഷ­​റു­​മാ­​രെ നി­​യ­​മി­​ക്കു­​ന്ന സ­​മി­​തി­​യി​ല്‍ അം­​ഗ​മാ​യ കോ​ണ്‍­​ഗ്ര­​സി­​ന്‍റെ ലോ­​ക്‌­​സ­​ഭാ​ക­​ക്ഷി നേ­​താ­​വ് അ​ധി​ര്‍ ര​ഞ്ജ​ന്‍ ചൗ­​ധ­​രി­​യാ­​ണ് ഇ­​ക്കാ​ര്യം അ­​റി­​യി­​ച്ച­​ത്. തീ­​രു­​മാ­​ന­​ത്തി​ല്‍ താ​ന്‍ വി­​യോ­​ജി­​പ്പ് രേ­​ഖ­​പ്പെ­​ടു­​ത്തി­​യെ​ന്നും ചൗ​ധ­​രി അ­​റി­​യി­​ച്ചു. സ­​മി­​തി ന​ല്‍​കി­​യ നി​ര്‍­​ദേ­​ശ­​മ­​നു­​സ­​രി­​ച്ച് രാ­​ഷ്ട്ര​പ­​ടി ദ്രൗ​പ­​തി മു​ര്‍­​മു­​വാ­​ണ് ക­​മ്മീ­​ഷ­​ണ­​റു­​മാ­​രെ നി­​യ­​മി­​ക്കു­​ക.

കേ​ര​ള കേ​ഡ​ര്‍ സി​വി​ല്‍ സ​ര്‍​വീ​സ് ഉ­​ദ്യോ​ഗ​സ്ഥാ​ണു ഗ്യാ​നേ​ഷ് കു​മാ​ര്‍. പ​ഞ്ചാ​ബ് കേ​ഡ​റി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണു സു​ഖ്ബി​ര്‍ സിംഗ് സ​ന്ധു. ഇ​രു​വ​രു​ടെ​യും നി​യ​മ​നം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തോ​ടെ ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കാ​ന്‍ ക​ള​മൊ​രു​ങ്ങും.

അ​നൂ​പ് ച​ന്ദ്ര പാ​ണ്ഡെ, അ​രു​ണ്‍ ഗോ​യ​ല്‍ എ​ന്നി​വ​രു​ടെ ഒ​ഴി​വി​ലേ​ക്കാ​ണ് പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍​മാ​രെ നി​യ​മി​ക്കു­​ന്ന­​ത്. തെ­​ര­​ഞ്ഞെ­​ടു­​പ്പ് തീ​യ­​തി പ്ര­​ഖ്യാ­​പി­​ക്കാ​ന്‍ ദി­​വ­​സ­​ങ്ങ​ള്‍ ബാ­​ക്കി­​നി​ല്‍­​ക്കേ തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ­​ഷ­​ണ​ര്‍ അ​രു​ണ്‍ ഗോ­​യ​ല്‍ രാ­​ജി­​വ­​യ്­​ക്കു­​ക­​യാ­​യി­​രു​ന്നു.


തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ­​ഷ­​ണ­​റു­​മാ­​രെ നി­​യ­​മി­​ക്കാ­​നു­​ള്ള നി​യ​മം ക​ഴി​ഞ്ഞ ഡി​സം­​ബ­​റി­​ലാ­​ണ് ഭേ­​ദ​ഗ­​തി ചെ­​യ്­​ത​ത്. പു​തി­​യ നി​യ­​മം അ­​നു­​സ­​രി­​ച്ച് പ്ര​ധാ​ന​മ​ന്ത്രി, അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ക്കു​ന്ന കേ​ന്ദ്ര​മ​ന്ത്രി, ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ​നേ​താ​വ് അ​ല്ലെ​ങ്കി​ല്‍ ഏ​റ്റ​വും വ​ലി​യ ക​ക്ഷി​യു​ടെ നേ​താ​വ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി നി​ര്‍​ദേ​ശി​ക്കു­​ന്ന ആ­​ളു­​ക­​ളെ­​യാ­​ണ് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ­​ഷ­​ണറു­​മാ­​രാ­​യി നി­​യ­​മി­​ക്കു­​ക. കേ­​ന്ദ്ര­​സ­​ര്‍­​ക്കാ­​രി­​ന് ഭൂ­​രി­​പ­​ക്ഷ­​മു­​ള്ള സ­​മി­​തി­ ക­​മ്മീ­​ഷ­​ണ­​റു­​മാ­​രെ നി­​ശ്ച­​യി­​ക്കു­​ന്ന ഭേ­​ദ­​ഗ­​തി­​ക്കെ­​തി­​രേ വ്യാ­​പ­​ക വി­​മ​ര്‍­​ശ­​ന­​മു­​യ​ര്‍­​ന്നി­​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<