രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ പോ​കു​ന്ന​ത് ഗൂ​ഗി​ൾ മാ​പ്പി​ട്ട്: കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ
രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ പോ​കു​ന്ന​ത് ഗൂ​ഗി​ൾ മാ​പ്പി​ട്ട്: കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ
Friday, March 15, 2024 1:27 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​മാ​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​ൻ ഗൂ​ഗി​ൾ മാ​പ്പ് ഇ​ട്ടാ​ണ് സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ എ​ത്തു​ന്ന​തെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ.

യു​ഡി​എ​ഫ് എം​പി​മാ​രെ​യും ഗ​ണേ​ഷ്കു​മാ​ർ അ​ട​ച്ചാ​ക്ഷേ​പി​ച്ചു. പാ​ർ​ല​മെ​ന്‍റി​ൽ മോ​ദി​ക്കെ​തി​രെ വി​മ​ർ​ശി​ച്ചെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി​ക്ക് കോ​ൺ​ഗ്ര​സ് ഇ​ത്ത​വ​ണ സീ​റ്റ് ന​ൽ​കാ​തെ ച​വ​റ്റു​കൊ​ട്ട​യി​ലെ​റി​ഞ്ഞെ​ന്നാ​ണ് പ​രി​ഹാ​സം.

എ​ൽ​ഡി​എ​ഫി​ന്‍റെ 99 എം​എ​ൽ​എ​മാ​രെ ച​ലി​പ്പി​ക്കാ​ൻ ബി​ജെ​പി​ക്ക് ക​ഴി​യു​മോ​യെ​ന്ന് ഗ​ണേ​ഷ് കു​മാ​ർ ചോ​ദി​ച്ചു. പ​ണ​ത്തി​നു വ​ഴ​ങ്ങി​ല്ല ഞ​ങ്ങ​ൾ, ഒ​റ്റ​ക്കെ​ട്ടാ​ണ്. എ​ൽ​ഡി​എ​ഫി​ൽ നി​ന്ന് ആ​രേ​യും കി​ട്ടി​ല്ല. കി​ട്ടു​ന്നെ​ങ്കി​ൽ അ​ത് വ​ല്ല കൂ​ത​റ​യു​മാ​കും.


ഉ​മ്മ​ൻ‌ ചാ​ണ്ടി​യു​ടെ മ​ക​ൻ എം​എ​ൽ​എ ആ​യ​തു​കൊ​ണ്ട് ഇ​പ്പോ​ൾ ബി​ജെ​പി​യി​ൽ പോ​കു​ന്നി​ല്ല. അ​ത് ക​ഴി​ഞ്ഞാ​ൽ അ​യാ​ളും പോ​കു​മെ​ന്നാ​ണ് താ​ൻ ക​രു​തു​ന്ന​ത്. ബി​ജെ​പി​ക്ക് ആ​ളെ പി​ടി​ച്ചു കൊ​ടു​ക്കു​ന്ന പാ​ർ​ട്ടി ആ​യി കോ​ൺ​ഗ്ര​സ് മാ​റി​യെ​ന്നും ഗ​ണേ​ഷ്കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Related News
<