ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്കാ​ര​ങ്ങ​ൾ ഉ​ട​നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി: സി​ഐ​ടി​യു
ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്കാ​ര​ങ്ങ​ൾ ഉ​ട​നി​ല്ലെ​ന്ന്  മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി: സി​ഐ​ടി​യു
Sunday, March 17, 2024 1:28 AM IST
തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ കൊ​ണ്ടു വ​ന്ന ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്കാ​ര​ങ്ങ​ൾ ഉ​ട​ൻ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യ​താ​യി സി​ഐ​ടി​യു.

സി​ഐ​ടി​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീം, ഡ്രൈ​വിം​ഗ് സ്കൂ​ൾ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​കെ. ദി​വാ​ക​ര​ൻ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത് ത​ൽ​ക്കാ​ലം നി​ർ​ത്തി​വ​യ്ക്കാ​മെ​ന്ന് ഉ​റ​പ്പു ല​ഭി​ച്ച​താ​യാ​ണ് സി​ഐ​ടി​യു വ്യ​ക്ത​മാ​ക്കു​ന്ന​ത്.


പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വ് ത​ൽ​ക്കാ​ലം മ​ര​വി​പ്പി​ക്കാ​ൻ ഗ​താ​ഗ​ത മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ടാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ അ​റി​യി​ച്ച​താ​യി സി​ഐ​ടി​യു നേ​താ​ക്ക​ൾ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ഡ്രൈ​വിം​ഗ് സ്കൂ​ൾ സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്താ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന് ഒ​രു നി​ർ​ദേ​ശ​വും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.
Related News
<