ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ച് അ​റി​യാ​ൻ ആ​പ്പ്
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ച് അ​റി​യാ​ൻ ആ​പ്പ്
Sunday, March 17, 2024 12:44 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ച് വോ​ട്ട​ർ​മാ​ർ​ക്ക് അ​റി​യാ​ൻ മൊ​ബൈ​ൽ ആ​പ്ലി​കേ​ഷ​ൻ പു​റ​ത്തി​റ​ക്കി. നോ ​യു​വ​ർ കാ​ൻ​ഡി​ഡേ​റ്റ് (കെ​വൈ​സി) എ​ന്ന പേ​രി​ൽ പു​തി​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ രാ​ജീ​വ് കു​മാ​ർ ആ​ണ് അ​റി​യി​ച്ച​ത്.

വോ​ട്ട​ർ​മാ​ർ​ക്ക് അ​വ​രു​ടെ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ക്രി​മി​ന​ൽ രേ​ഖ​ക​ൾ, അ​വ​രു​ടെ സ്വ​ത്തു​ക്ക​ൾ, ബാ​ധ്യ​ത​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​റി​യാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്ന് രാ​ജീ​വ് കു​മാ​ർ അ​റി​യി​ച്ചു.‌

ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​ന്ന പാ​ർ​ട്ടി​ക​ൾ ഈ ​തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ യു​ക്തി വി​ശ​ദീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​വ​രു​ടെ എ​ല്ലാ വി​വ​ര​ങ്ങ​ളും ജ​ന​ങ്ങ​ളെ അ​റി​യി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള സ്ഥാ​നാ​ർ​ഥി​ക​ൾ ഈ ​വി​വ​രം മൂ​ന്ന് ത​വ​ണ ടെ​ലി​വി​ഷ​നി​ലും പ​ത്ര​ങ്ങ​ളി​ലും പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും പ​ര​സ്യ​മാ​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്. മ​റ്റ് വ്യ​ക്തി​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കാ​തെ ഇ​ത്ത​രം ആ​ളു​ക​ളെ സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും പാ​ർ​ട്ടി​ക​ൾ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​ആ​പ്ലി​ക്കേ​ഷ​ൻ ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ലും ആ​പ്പി​ൾ ആ​പ്പ് സ്റ്റോ​റി​ലും ല​ഭ്യ​മാ​ണ്. കൂ​ടാ​തെ ആ​പ്ലി​കേ​ഷ​ന്‍റെ ക്യൂ​ആ​ർ കോ​ഡ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ​ങ്കു​വ​ച്ചി​ട്ടു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<