കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ; പു​തി​യ സ​ർ​വീ​സു​ക​ൾ ഇ​ന്ന് മു​ത​ല്‍
കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ; പു​തി​യ സ​ർ​വീ​സു​ക​ൾ ഇ​ന്ന് മു​ത​ല്‍
Sunday, March 17, 2024 7:41 AM IST
കൊ​ച്ചി: കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ​യു​ടെ പു​തി​യ ര​ണ്ട് സ​ർ​വീ​സു​ക​ൾ ഇ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കും. മു​ള​വു​കാ​ട് നോ​ര്‍​ത്ത്, സൗ​ത്ത് ചി​റ്റൂ​ര്‍, ഏ​ലൂ​ര്‍, ചേ​രാ​നെ​ല്ലൂ​ര്‍ എ​ന്നീ നാ​ല് വാ​ട്ട​ർ മെ​ട്രോ ടെ​ർ​മി​ന​ലു​ക​ൾ വ്യാ​ഴാ​ഴ്ച മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു.

ഈ ​ടെ​ർ​മി​ന​ലു​ക​ളെ ബ​ന്ധി​പ്പി​ച്ചു​ള്ള സ​ർ​വീ​സു​ക​ളാ​ണ് ഇ​ന്ന് രാ​വി​ലെ മു​ത​ൽ ആ​രം​ഭി​ക്കു​ക. ഇ​തോ​ടെ ഒ​ൻ​പ​ത് ടെ​ർ​മി​ന​ലു​ക​ളി​ലാ​യി അ​ഞ്ചു റൂ​ട്ടു​ക​ളി​ലേ​ക്ക് വാ​ട്ട​ർ മെ​ട്രോ സ​ർ​വീ​സ് വ്യാ​പി​ക്കും.

ഹൈ​ക്കോ​ർ​ട്ട് ജം​ഗ്ഷ​ൻ ടെ​ർ​മി​ന​ലി​ൽ നി​ന്ന് ബോ​ൽ​ഗാ​ട്ടി, മു​ള​വു​കാ​ട് നോ​ർ​ത്ത് ടെ​ർ​മി​ന​ലു​ക​ൾ വ​ഴി സൗ​ത്ത് ചി​റ്റൂ​ർ ടെ​ർ​മി​ന​ൽ വ​രെ​യാ​ണ് ഒ​രു റൂ​ട്ട്. സൗ​ത്ത് ചി​റ്റൂ​ർ ടെ​ർ​മി​ന​ലി​ൽ നി​ന്ന് ഏ​ലൂ​ർ ടെ​ർ​മി​ന​ൽ​വ​ഴി ചേ​രാ​നെ​ല്ലൂ​ർ ടെ​ർ​മി​ന​ൽ വ​രെ​യു​ള്ള​താ​ണ് മ​റ്റൊ​രു റൂ​ട്ട്.


പ​ര​മാ​വ​ധി 40 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. നി​ല​വി​ൽ ഹൈ​ക്കോ​ർ​ട്ട് ജം​ഗ്ഷ​ൻ-​വൈ​പ്പി​ൻ- ബോ​ൾ​ഗാ​ട്ടി, വൈ​റ്റി​ല-​കാ​ക്ക​നാ​ട് എ​ന്നീ മൂ​ന്ന് റൂ​ട്ടു​ക​ളി​ലാ​യി 13 ബോ​ട്ടു​ക​ളാ​ണ് വാ​ട്ട​ർ മെ​ട്രോ​യ്ക്കാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
Related News
<