വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Monday, March 18, 2024 4:20 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് യൂ​ണി​വേ​ഴ്‌​സി​റ്റി ഹോ​സ്റ്റ​ലി​ൽ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ളെ അ​ഹ​മ്മ​ദാ​ബാ​ദ് ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു. ഹി​തേ​ഷ് മേ​വാ​ഡ, ഭാ​ര​ത് പ​ട്ടേ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (ഡി​സി​പി) ത​രു​ൺ ദു​ഗ​ൽ പ​റ​ഞ്ഞു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 25 പേ​ർ​ക്കെ​തി​രെ​യാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ഒ​മ്പ​ത് അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ളെ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള തി​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​പി അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി അ​റ​സ്റ്റി​ലാ​യ​വ​രെ ഗു​ജ​റാ​ത്ത് യൂ​ണി​വേ​ഴ്‌​സി​റ്റി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ലെ ഗു​ജ​റാ​ത്ത് സ​ർ​വ​ക​ലാ​ശാ​ല ഹോ​സ്റ്റ​ലി​ൽ നി​സ്ക​രി​ച്ച വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രേ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. എ ​ബ്ലോ​ക്ക് ഹോ​സ്റ്റ​ലി​ൽ ശ​നി​യാ​ഴ്ച രാ​ത്രി 10.50നാ​യി​രു​ന്നു സം​ഭ​വം.


പ​രി​ക്കേ​റ്റ അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ൾ ചി​കി​ത്സ​യി​ലാ​ണ്. അ​ഫ്ഗാ​നി​സ്ഥാ​ൻ, ശ്രീ​ല​ങ്ക, തു​ർ​ക്മെ​നി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഓ​രോ വി​ദ്യാ​ർ​ഥി​ക്കും ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

നോ​ന്പാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നി​സ്ക​രി​ക്കാ​നാ​യി ഹോ​സ്റ്റ​ലി​ൽ പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു. മോ​സ്കി​ൽ പോ​യി നി​സ്ക​രി​ക്കാ​ൻ ആ​ക്രോ​ശി​ച്ചു​കൊ​ണ്ടാ​ണ് ഒ​രു​സം​ഘം ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. ക​ല്ലെ​റി​യു​ന്ന​തും സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഒ​രു ജീ​വ​ന​ക്കാ​രെ മ​ർ​ദി​ക്കു​ന്ന​തു​മാ​യ വീ​ഡി​യോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

അ​ഫ്ഗാ​നി​സ്ഥാ​ൻ, ത​ജി​ക്കി​സ്ഥാ​ൻ, ശ്രീ​ല​ങ്ക, ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള മു​ന്നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 75 പേ​ർ അ​തി​ക്ര​മം ന​ട​ന്ന ഹോ​സ്റ്റ​ലി​ലെ എ ​ബ്ലോ​ക്കി​ലാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<