രാ​ഹു​ൽ ഗാ​ന്ധി രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നു വേ​ണ്ടി സ​വ​ർ​ക്ക​റു​ടെ പേ​ര് ദു​രൂ​പ​യോ​ഗം ചെ​യ്യു​ന്നു: ര​ഞ്ജി​ത് സ​വ​ർ​ക്ക​ർ
രാ​ഹു​ൽ ഗാ​ന്ധി  രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നു വേ​ണ്ടി സ​വ​ർ​ക്ക​റു​ടെ പേ​ര് ദു​രൂ​പ​യോ​ഗം ചെ​യ്യു​ന്നു: ര​ഞ്ജി​ത് സ​വ​ർ​ക്ക​ർ
Monday, March 18, 2024 7:29 AM IST
മും​ബൈ: രാ​ഹു​ൽ ഗാ​ന്ധി രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നു വേ​ണ്ടി സ​വ​ർ​ക്ക​റു​ടെ പേ​ര് ദു​രൂ​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്ന് സവർക്കറുടെ കൊ​ച്ചു​മ​ക​ൻ ര​ഞ്ജി​ത് സ​വ​ർ​ക്ക​ർ.

ഇ​ത് കോ​ൺ​ഗ്ര​സി​ന്‍റെ പ​ഴ​യ ശീ​ല​മാ​ണ്. സ​വ​ർ​ക്ക​റെ അ​പ​മാ​നി​ച്ച​തി​ന് രാ​ഹു​ൽ ഗാ​ന്ധി​യെ ചെ​രി​പ്പു​കൊ​ണ്ട് അ​ടി​ക്ക​ണ​മെ​ന്ന് 2019 ൽ ​ഉ​ദ്ധ​വ് താ​ക്ക​റെ പ​റ​ഞ്ഞ​ത് ഞാ​ൻ ഓ​ർ​ക്കു​ന്നു.

അ​ദ്ദേ​ഹ​വും ഇ​ന്ത്യ​ൻ ബ്ലോ​ക്കി​ലെ മ​റ്റ് നേ​താ​ക്ക​ളും എ​ന്‍റെ മു​ത്ത​ച്ഛ​നെ​ക്കു​റി​ച്ച് അ​ശ്ലീ​ല​വും അ​പ​മാ​ന​ക​ര​വു​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. എ​ന്നി​രു​ന്നാ​ലും, ഈ ​പ്ര​സ്താ​വ​ന​ക​ളോ​ടു​ള്ള പൊ​തു പ്ര​തി​ക​ര​ണം മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​തി​ന​കം ക​ണ്ടു​ക​ഴി​ഞ്ഞു. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ​ക്ക് കോ​ൺ​ഗ്ര​സി​നോ​ടു​ള്ള എ​തി​ർ​പ്പ് വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


സ​വ​ർ​ക്ക​ർ​ക്കെ​തി​രെ അ​നാ​ദ​ര​വും നി​ന്ദ്യ​വു​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ രാ​ഹു​ൽ തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും, 2019 ൽ ​രാ​ഹു​ലി​നെ ചെ​രു​പ്പ് കൊ​ണ്ട് അ​ടി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ ഉ​ദ്ധ​വ് താ​ക്ക​റെ ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം നി​ൽ​ക്കു​ക​യാ​ണെ​ന്നും ര​ഞ്ജി​ത് കു​റ്റ​പ്പെ​ടു​ത്തി.

ദേ​ശീ​യ ക​വി​യും സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യു​മാ​യ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ വ​രാ​നി​രി​ക്കു​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ മു​ൻ​നി​ർ​ത്തി​യാ​ണ് ന​ട​ത്തു​ന്ന​ത്. സ​വ​ർ​ക്ക​റെ രാ​ഷ്ട്രീ​യ​ത്തി​നാ​യി അ​പ​മാ​നി​ക്കു​ന്ന​ത് തെ​റ്റാ​ണ്, ജ​ന​ങ്ങ​ൾ മ​റു​പ​ടി ന​ൽ​കു​മെ​ന്നും ര​ഞ്ജി​ത് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<