പേ­​രാ­​മ്പ്ര കൊ­​ല­​പാ​ത​കം; അറസ്റ്റിലായ മു­​ജീ­​ബ് റഹ്‌മാൻ­​ മു­​ത്തേ­​രി ബ­​ലാ​ത്സം­​ഗ കേ­​സി­​ലെ ഒ­​ന്നാം­​പ്ര­​തി
പേ­​രാ­​മ്പ്ര കൊ­​ല­​പാ​ത​കം; അറസ്റ്റിലായ മു­​ജീ­​ബ് റഹ്‌മാൻ­​ മു­​ത്തേ­​രി ബ­​ലാ​ത്സം­​ഗ കേ­​സി­​ലെ ഒ­​ന്നാം­​പ്ര­​തി
Monday, March 18, 2024 11:55 AM IST
കോ­​ഴി­​ക്കോ​ട്: പേ­​രാ­​മ്പ്ര­​യി​ല്‍ യു­​വ­​തി­​യെ അ­​തി­​ക്രൂ­​ര­​മാ­​യി കൊ­​ല­​പ്പെ­​ടു​ത്തി­​യ കേ­​സി​ൽ അ​റ​സ്റ്റി​ലാ​യ മു­​ജീ­​ബ് റഹ്‌മാൻ­​ ബ­​ലാ​ത്സം­​ഗ കേ­​സി­​ലെ ഒ​ന്നാം പ്ര​തി. 2020 സെ­​പ്­​റ്റം­​ബ­​റി­​ലാ­​ണ് കോ­​ഴി­​ക്കോ­​ട് മു­​ത്തേ­​രി­​യി​ല്‍ വ­​യോ­​ധി​ക­​യെ ബ­​ലാ­​ത്സം­​ഗം ചെ​യ്­​ത ശേ­​ഷം ക­​വ​ര്‍­​ച്ച ന­​ട­​ത്തി­​യ­​ത്.

മോ­​ഷ്ടി­​ച്ച ഓ­​ട്ടോ­​യി​ല്‍ എ​ത്തി­​യ പ്ര­​തി വ­​യോ­​ധി​ക­​യെ വാ­​ഹ­​ന­​ത്തി​ല്‍ ക­​യ​റ്റി­​യ ശേ­​ഷം ആ­​ളൊ­​ഴി­​ഞ്ഞ സ്ഥ­​ല­​ത്തു​വ­​ച്ച് കെ​ട്ടി​യി​ട്ട് പീ­​ഡി­​പ്പി­​ക്കു­​ക­​യാ­​യി­​രു​ന്നു. ഇ­​തി­​ന് പി­​ന്നാ­​ലെ വ­​യോ­​ധി­​ക­​യു​ടെ കൈ­​യി­​ലു­​ണ്ടാ­​യി­​രു­​ന്ന പ­​ണ­​വു­​മാ­​യി ഇ­​യാ​ള്‍ ക­​ട­​ന്നു­​ക​ള­​ഞ്ഞു.

എ​ന്നാ​ൽ റി­​മാ​ന്‍­​ഡി­​ലി­​രി­​ക്കെ ഇ­​യാ​ള്‍ കോ­​വി­​ഡ് സെ​ന്‍റ​റി​ല്‍­​നി­​ന്ന് ക­​ട­​ന്നു­​ക­​ള­​യു­​ക­​യാ­​യി­​രു­​ന്നു.​ പി­​ന്നീ­​ട് മു­​ക്കം പോ­​ലീ­​സ് ഭാ­​ര്യ­​വീ­​ട്ടി​ല്‍­ നി­​ന്നാ­​ണ് ഇ­​യാ­​ളെ പി­​ടി­​കൂ­​ടി­​യ​ത്.

ഈ ​കേ­​സി​ല്‍ ജാ­​മ്യ­​ത്തി­​ലി­​റ­​ങ്ങി­​യ പ്ര­​തി പേ​രാ­​മ്പ്ര വാ​ളൂ​രി​ല്‍ കു​റ​ങ്കു​ടി മീ​ത്ത​ല്‍ അ​നു​വി​നെ കൊ­​ല­​പ്പെ­​ടു­​ത്തു­​ക­​യാ­​യി­​രു​ന്നു. കൊ​ല ന​ട​ത്തി​യ രീ​തി​യാ​ണ് പോ​ലീ​സി​നെ പ്ര​തി​യി​ലേ​ക്ക് എ​ത്തി​ച്ച​ത്.


ഭ­​ര്‍­​ത്താ­​വി­​ന് അ­​ടു­​ത്തെ­​ത്താ​ന്‍ വ­​ഴി­​യി​ല്‍ വാ​ഹ­​നം കാ­​ത്തു­​നി­​ന്ന അ­​നു­​വി­​നെ ഇ­​യാ​ള്‍ ലി­​ഫ്­​റ്റ് ത­​രാ­​മെ­​ന്ന് പ​റ­​ഞ്ഞ് ബൈ­​ക്കി​ല്‍ ക­​യ­​റ്റു­​ക­​യാ­​യി­​രു​ന്നു. മ­​റ്റ് വാ­​ഹ­​ന­​ങ്ങ​ള്‍ കി­​ട്ടാ­​തി­​രു­​ന്ന സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ ഇ­​വ​ര്‍ ബൈ­​ക്കി​ല്‍ ക­​യ​റി.

തോ­​ടി­​ന് സ­​മീ­​പ­​ത്തു​വ­​ച്ച് ബൈ­​ക്ക് നി​ര്‍​ത്തി­​യ പ്ര­​തി അ­​നു­​വി­​നെ തോ­​ട്ടി​ല്‍ മു­​ക്കി കൊ­​ല­​പ്പെ­​ടു​ത്തി. പി­​ന്നീ­​ട് ശ­​രീ­​ര­​ത്തി­​ലു­​ണ്ടാ­​യി­​രു­​ന്ന ആ­​ഭ­​ര­​ണ­​ങ്ങ​ള്‍ അ­​ഴി­​ച്ചെ­​ടു­​ത്ത ശേ­​ഷം ര­​ക്ഷ­​പെ­​ടു­​ക­​യാ­​യി­​രു­​ന്നു.

സി­​സി­​ടി­​വി ദൃ­​ശ്യ­​ങ്ങ​ള്‍ കേ­​ന്ദ്രീ­​ക­​രി­​ച്ച് ന­​ട​ത്തി­​യ അ­​ന്വേ­​ഷ­​ണ­​ത്തി­​ലാ­​ണ് പ്ര­​തി കു​ടു­​ങ്ങി­​യ­​ത്. മ­​ട്ട­​ന്നൂ­​രി​ല്‍­​നി­​ന്ന് മോ­​ഷ്ടി​ച്ച ബൈ­​ക്കു­​മാ­​യി വ­​രു­​മ്പോ­​ഴാ­​ണ് ഇ­​യാ​ള്‍ കൊ­​ല ന­​ട­​ത്തി­​യ​തെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<